ദില്ലി: യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്കറിയ ആക്രമിക്കപ്പെട്ട സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
കേസന്വേഷണത്തെക്കുറിച്ച് രണ്ടാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ഡിജിപിക്ക് നിർദ്ദേശം നൽകി. ഓഗസ്റ്റ് 30ന് വിവാഹ ചടങ്ങിൽ പങ്കെടുത്തു മടങ്ങുമ്പോഴാണ് തൊടുപുഴയിൽ ഷാജൻ സ്കറിയക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്.
സംഭവത്തിൽ സിപിഎം പ്രവർത്തകനായ മാത്യു കൊല്ലപ്പിള്ളി ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മണിപ്പൂരിലും ത്രിപുരയിലും മാധ്യമപ്രവർത്തകർ ആക്രമണത്തിനിരയായ സംഭവങ്ങളിലും കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

