ടെക് സ്റ്റാർട്ടപ്പ് രംഗത്ത് കഴിഞ്ഞ വർഷങ്ങളിൽ വ്യാപകമായിരുന്ന പിരിച്ചുവിടലുകൾക്ക് 2024-ൽ നേരിയ കുറവ് വന്നിട്ടുണ്ട്. എന്നിരുന്നാലും, ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ജീവനക്കാരെ പിരിച്ചുവിട്ട
രാജ്യങ്ങളിൽ ഇന്ത്യ രണ്ടാം സ്ഥാനം നിലനിർത്തുന്നു. 2022, 2023 വർഷങ്ങളിൽ ഫണ്ടിംഗിൽ വന്ന ഇടിവ് ടെക് സ്റ്റാർട്ടപ്പുകളെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു.
ഇതിന്റെ ഫലമായി ഇന്ത്യയിലും വിദേശത്തും ആയിരക്കണക്കിന് പേർക്ക് തൊഴിൽ നഷ്ടമായി. 2024-ൽ ഇന്ത്യയിലെ പിരിച്ചുവിടലുകളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും, ആശങ്കകൾ ഇപ്പോഴും നിലനിൽക്കുന്നു.
ഈ വർഷം ഇലക്ട്രിക് മൊബിലിറ്റി, ഓൺലൈൻ ഗെയിമിംഗ് കമ്പനികളാണ് പിരിച്ചുവിടലിൽ മുൻപന്തിയിലുള്ളത്. കണക്കുകളിലൂടെ… 2024 ജനുവരി മുതൽ ഒക്ടോബർ വരെ ഇന്ത്യയിലെ 25 ടെക് സ്റ്റാർട്ടപ്പുകളിലായി 4,282 ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെട്ടു.
2023-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വലിയൊരു കുറവാണ്. കഴിഞ്ഞ വർഷം 108 കമ്പനികളിൽ നിന്നായി 14,978 പേരെയാണ് പിരിച്ചുവിട്ടത്.
കോവിഡ് കാലത്തെ ടെക് കുതിപ്പിൽ നടത്തിയ അധിക നിയമനങ്ങൾ ഒഴിവാക്കുന്നതിനും പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും ലാഭക്ഷമത വർദ്ധിപ്പിക്കുന്നതിനും സ്റ്റാർട്ടപ്പുകൾ ശ്രദ്ധ കേന്ദ്രീകരിച്ചതാണ് ഈ കുറവിന് പിന്നിലെ പ്രധാന കാരണം. അമേരിക്ക ഒന്നാമത് ആഗോള ടെക് മേഖലയിലെ പിരിച്ചുവിടലുകളിൽ അമേരിക്കയാണ് ഇപ്പോഴും മുന്നിൽ.
2024 ഒക്ടോബർ വരെയുള്ള കണക്കുകൾ പ്രകാരം ലോകത്താകെയുണ്ടായ പിരിച്ചുവിടലുകളുടെ 84 ശതമാനവും (76,907 ജീവനക്കാർ) അമേരിക്കയിലാണ്. 4,582 പിരിച്ചുവിടലുകളുമായി (5%) ഇന്ത്യ രണ്ടാം സ്ഥാനത്തുണ്ട്.
സ്വീഡൻ (3.3%), കാനഡ (2.4%) എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. ജർമ്മനി, ഇസ്രായേൽ, നെതർലാൻഡ്സ് തുടങ്ങിയ രാജ്യങ്ങളിൽ 1 മുതൽ 2 ശതമാനം വരെ പിരിച്ചുവിടലുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പിരിച്ചുവിടലുകൾ നടന്നത് സ്റ്റാർട്ടപ്പ് ഹബ്ബായ ബെംഗളൂരുവിലാണ്. രാജ്യത്തെ ആകെ പിരിച്ചുവിടലുകളുടെ 52 ശതമാനത്തിലധികം (2,247 ജീവനക്കാർ) ഇവിടെയാണ് റിപ്പോർട്ട് ചെയ്തത്.
മുംബൈ (13.5%), ന്യൂഡൽഹി (12.5%), ഹൈദരാബാദ് (11.7%) എന്നീ നഗരങ്ങളാണ് തൊട്ടുപിന്നിലുള്ളത്. ഈ നഗരങ്ങളിൽ ഇടത്തരം സ്റ്റാർട്ടപ്പുകളിലും ഡിജിറ്റൽ സേവന കമ്പനികളിലുമാണ് ഭൂരിഭാഗം പേർക്കും തൊഴിൽ നഷ്ടപ്പെട്ടത്.
ഗുരുഗ്രാം (7.5%), നോയിഡ (2.3%) എന്നിവിടങ്ങളിൽ താരതമ്യേന കുറഞ്ഞ പിരിച്ചുവിടലുകളാണ് രേഖപ്പെടുത്തിയത്. 2022-23 കാലഘട്ടത്തിൽ ബൈജൂസ് പോലുള്ള എജ്യുടെക് സ്റ്റാർട്ടപ്പുകളിലെ ജീവനക്കാരെയാണ് പിരിച്ചുവിടൽ ഏറ്റവും കൂടുതൽ ബാധിച്ചത്.
ക്വിക്ക് കൊമേഴ്സ് കമ്പനികളും കഴിഞ്ഞ വർഷങ്ങളിൽ വലിയ തോതിൽ ജീവനക്കാരെ വെട്ടിക്കുറച്ചിരുന്നു. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഇലക്ട്രിക് മൊബിലിറ്റി, ഗെയിമിംഗ് കമ്പനികളാണ് ഈ രംഗത്ത് മുന്നിട്ടുനിൽക്കുന്നത്.
ഇന്ത്യൻ കമ്പനികളിൽ ഏറ്റവും അധികം ജീവനക്കാരെ പിരിച്ചുവിട്ടത് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓല ഇലക്ട്രിക് ആണ്. 1,000 പേർക്കാണ് ഇവിടെ തൊഴിൽ നഷ്ടപ്പെട്ടത്.
മുംബൈ ആസ്ഥാനമായ ഗെയിംസ് 24×7 580 പേരെയും, ഹൈദരാബാദിലെ ഗെയിമിംഗ് കമ്പനിയായ ഹെഡ് ഡിജിറ്റൽ വർക്സ് 500 പേരെയും പിരിച്ചുവിട്ടു. ബെംഗളൂരുവിലെ വേർസ് ഇന്നൊവേഷൻ 350 ജീവനക്കാരെയും, പ്രവർത്തനം നിർത്തിയ ഡൽഹി ആസ്ഥാ FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

