ജിദ്ദ: മലപ്പുറം തുവ്വൂർ പാലക്കൽവെട്ട സ്വദേശിയായ വ്യവസായി പറവട്ടി റഫീഖ് (61) ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി.
ഇന്ന് രാവിലെ ഷറഫിയയിലെ താമസസ്ഥലത്ത് വെച്ചായിരുന്നു അന്ത്യം. ജിദ്ദയിൽ ‘ശഖ്റ’ എന്ന പേരിൽ സ്റ്റേഷനറി മൊത്തവ്യാപാര സ്ഥാപനം നടത്തിവരികയായിരുന്നു.
സൗദിയിലെ പ്രമുഖ വ്യവസായിയും മജസ്റ്റിക് സ്റ്റോർസ് ട്രേഡിങ്ങ് കമ്പനി ഉടമയുമായ സമീറിന്റെ സഹോദരനാണ്. പിതാവ്: പറവട്ടി മുഹമ്മദ് (മാനു ഹാജി).
മാതാവ്: വരിക്കോടൻ കദീജ. ഭാര്യ: റിഷ.
മക്കൾ: നിദ ഷറിൻ, റോഷൻ, രിസ്വാൻ, നൗറിൻ, റഫ്സാൻ. സഹോദരങ്ങൾ: ബശീർ, അജ്മൽ, സമീർ, ഷജീർ, ഖാനിത.
ചൊവ്വാഴ്ച അസർ നമസ്കാരത്തിന് ശേഷം ബാബ് മക്ക ബിൻ മഹ്ഫൂസ് മസ്ജിദിൽ ജനാസ നമസ്കാരം നിർവഹിച്ച് മൃതദേഹം അസദ് മഖ്ബറയിൽ ഖബറടക്കി. മരണവാർത്തയറിഞ്ഞ് സഹോദരങ്ങളായ സമീർ ദുബായിൽ നിന്നും ഷജീർ നാട്ടിൽ നിന്നും ജിദ്ദയിൽ എത്തിയിട്ടുണ്ട്.
കെ.എം.സി.സി ജിദ്ദ വെൽഫെയർ വിങ് പ്രവർത്തകർ നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

