വാഷിംഗ്ടൺ: വീണ്ടും അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താൻ ഇന്നലെയും സംസാരിച്ചെന്നും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കുറയ്ക്കുമെന്ന് മോദി ഉറപ്പുനൽകിയെന്നും ട്രംപ് ആവർത്തിച്ചു.
ഇന്ത്യയുടെ നിലപാട് യുക്രെയ്നിലെ സമാധാനത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൽ താൻ സമാധാനം സ്ഥാപിക്കാൻ ഇടപെട്ടെന്ന അവകാശവാദവും അദ്ദേഹം വീണ്ടും ഉന്നയിച്ചു.
വൈറ്റ്ഹൗസിലെ ഓവൽ ഓഫീസിൽ ചൊവ്വാഴ്ച നടന്ന ദീപാവലി ആഘോഷ പരിപാടിയിൽ വിളക്ക് കൊളുത്തിയ ശേഷമാണ് ട്രംപ് അവകാശവാദങ്ങൾ ആവർത്തിച്ചത്. യുഎസിലെ ഇന്ത്യൻ അംബാസഡർ വിനയ് ക്വാത്രയും അദ്ദേഹത്തിന്റെ ഇന്ത്യൻ വംശജരായ ഉന്നത സഹായികളായ എഫ്ബിഐ മേധാവി കാഷ് പട്ടേൽ, ഇന്റലിജൻസ് മേധാവി തുളസി ഗബ്ബാർഡ്, ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡർ സെർജിയോ ഗോർ, പ്രമുഖ ഇന്ത്യൻ അമേരിക്കൻ ബിസിനസ് നേതാക്കൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
മോദി മികച്ച സുഹൃത്ത് പ്രധാനമന്ത്രി മോദി തന്റെ ” മികച്ച സുഹൃത്താണെന്ന് ട്രംപ് പറഞ്ഞു. ചൊവ്വാഴ്ച താൻ മോദിയുമായി ഫോണിൽ സംസാരിച്ചുവെന്നും അവകാശപ്പെട്ടു.
ഇന്ന് ഞാൻ നിങ്ങളുടെ പ്രധാനമന്ത്രിയുമായി സംസാരിച്ചു. വ്യാപാരത്തെക്കുറിച്ചും പല കാര്യങ്ങളെക്കുറിച്ചും സംസാരിച്ചുവെന്നും ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
റഷ്യയിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി തനിക്ക് ഉറപ്പുനൽകിയതായും റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കാൻ അദ്ദേഹവും ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് ആവർത്തിച്ചു. ഇന്ത്യ റഷ്യയിൽ നിന്നും കൂടുതൽ എണ്ണ വാങ്ങാൻ പോകുന്നില്ല.
നിലവിൽ കുറയ്ക്കുകയാണ്. അത് തുടർന്നും കുറച്ചുകൊണ്ടിരിക്കുംമെന്നും ട്രംപ് വ്യക്തമാക്കി.
എന്നാൽ, ട്രംപ് പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചെന്ന അവകാശവാദം ഇന്ത്യ തള്ളി. ഊർജ്ജ ഇറക്കുമതിയെക്കുറിച്ചുള്ള ഒരു പ്രത്യേക പ്രസ്താവനയിൽ ട്രംപിനെയോ അദ്ദേഹത്തിന്റെ അവകാശവാദത്തെയോ പരാമർശിക്കാതെ, അസ്ഥിരമായ ഊർജ്ജ സാഹചര്യത്തിൽ ഇന്ത്യൻ ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുക എന്നതാണ് തങ്ങളുടെ സ്ഥിരമായ മുൻഗണനയെന്ന് സർക്കാർ വ്യക്തമാക്കി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

