കോഴിക്കോട്: ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീപ്പടര്‍ന്ന് ബേക്കറി കത്തിനശിച്ചു. കോഴിക്കോട് പേരാമ്പ്ര ചക്കിട്ടപ്പാറയിലാണ് അപകടം നടന്നത്.
മീത്തലെ മഠത്തില്‍ ജലീന്റെ ഉടമസ്ഥതയിലുള്ള ജെ ആര് ബേക്കറി ആന്റ് കഫ്റ്റീരിയയാണ് കത്തിനശിച്ചത്. സ്ഥാപനത്തിന് സമീപത്തായി തന്നെ പ്രവര്‍ത്തിക്കുന്ന ചക്കിട്ടപ്പാറ ഗ്രാമപ്പഞ്ചായത്ത് ഓഫീസിലെ ജീവനക്കാര്‍ ഉടന്‍ തന്നെ ഫയര്‍ എക്സ്റ്റിംഗ്യൂഷര്‍ ഉപയോഗിച്ച് തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
ഗ്യാസ് സ്റ്റൗ അടക്കമുള്ള അടുക്കള ഉപകരണങ്ങള്‍ കത്തിനശിച്ചു. കൂളര്‍, ഫ്രിഡ്ജ് എന്നിവയും കെട്ടിടത്തിന്റെ വയറിങ് സിസ്റ്റവും ഭാഗികമായും കത്തി നശിച്ചിട്ടുണ്ട്.
പേരാമ്പ്രയില്‍ നിന്നും സ്റ്റേഷന് ഓഫീസര്‍ പി.കെ ഭരതന്റെയും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ കെ.ടി റഫീക്കിന്റെയും നേതൃത്വത്തില്‍ അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

