
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരങ്ങളാണ് സല്‍മാനും ഷാരൂഖുമൊക്കെ. മിസ്റ്റര്‍ പെര്ഫക്ഷനലിസ്റ്റായി ബോളിവുഡില്‍ അറിയപ്പെടുന്ന താരം ആമിറാണ്. നടൻ ആമിര്‍ ഖാനാണ് ഇഷ്ടപ്പെട്ട താരം എന്ന് അജിങ്കയ രഹാനെ വെളിപ്പെടുത്തുന്നു. ആമിറുമായി ബന്ധത്തെ കുറിച്ചും ക്രിക്കറ്റ് താരം രഹാന വെളിപ്പെടുത്തിയത് ചര്‍ച്ചയാക്കുകയാണ് രഹാന.
അജിങ്ക്യ രഹാന ഒരു അഭിമുഖത്തിലാണ് ബോളിവുഡ് നടൻ ആമിറിനോടുള്ള ആരാധന വ്യക്തമാക്കിയത്. എന്റെ ഇഷ്ട താരം ആമിറാണ്. അദ്ദേഹത്തെ എല്ലാം സിനിമകളും ഇഷ്ടമാണ്. 2015 ലോകകപ്പില്‍ താൻ 87 റണ്‍സ് എടുത്തപ്പോള്‍ നടൻ ആമിര്‍ അഭിന്ദിച്ചിരുന്നുവെന്നും പറയുന്നു അജിങ്ക്യ രഹാന.
ലാല്‍ സിംഗ് ഛദ്ദ എന്ന ചിത്രം വൻ പരാജയമായതില്‍ അടുത്തിടെ ആമിര്‍ ഖാൻ പ്രതികരിച്ചിരുന്നു. അദ്വൈത്, കരീന എന്നിവരൊക്കെ ആ സിനിമയ്ക്കായി കഠിനമായി പ്രവര്‍ത്തിച്ചെങ്കിലും പക്ഷേ അത് നല്ലതായി വന്നില്ലെന്നും മറ്റൊരു കാര്യം പഠിച്ചു എന്നുമായിരുന്നു ആമിര്‍ ഖാൻ പ്രതികരിച്ചിരുന്നു. എനിക്ക് ഒരുപാട് തെറ്റുകള്‍ ആ സിനിമയുടെ വിവിധ ഘട്ടത്തില്‍ സംഭവിച്ചു. ദൈവത്തിന് നന്ദി, ഞാൻ ഒരു സിനിമയില്‍ മാത്രമല്ലേ ആ തെറ്റുകള്‍ ചെയ്തിട്ടുള്ളൂ എന്നുമായിരുന്നു ആമിര്‍ ഖാൻ വ്യക്തമാക്കിയത്.
ടോം ഹാങ്ക്സിന്റെ ‘ഫോറസ്റ്റ് ഗംപ്’ സിനിമയുടെ ഹിന്ദി റീമേക്കാണ് ‘ലാല്‍ സിംഗ് ഛദ്ധ’. 1994ല്‍ പ്രദര്‍ശനത്തിന് എത്തിയ ഹോളിവുഡ് ചിത്രം വൻ ഹിറ്റായിരുന്നു. കരീന കപൂര്‍ നായികയാകുന്ന ചിത്രത്തിന്റെ സംവിധാനം അദ്വൈത് ചന്ദ്രനായിരുന്നു. ലാല്‍ സിംഗ് ഛദ്ദയുടെ സംഗീത സംവിധാനം പ്രിതമായിരുന്നു. ആമിര്‍ ഖാൻ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് സത്യജിത്ത് പാണ്ഡെയാണ്. പല പ്രായങ്ങളിലുള്ള കഥാപാത്രമായി ആമിര്‍ ചിത്രത്തില്‍ ഉണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]