
തിരുവനന്തപുരം: വെള്ളറടയിൽ കരടിയെ കണ്ടതായി നാട്ടുകാർ. വെള്ളറട ചെറുകര വിളാകത്താണ് കരടിയെ കണ്ടത്. റബ്ബർ ടാപ്പിംഗ് തൊഴിലാളികളാണ് ഇക്കാര്യം അറിയിച്ചത്. ആനപ്പാറ പെട്രോൾ പമ്പിന്റെ മുന്നിലെ സിസിടിവിയിൽ കരടിയുടേതിന് സാദൃശ്യമുള്ള ദൃശ്യങ്ങൾ പതിഞ്ഞു.
വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രദേശത്ത് ക്യാമറകൾ സ്ഥാപിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കരടിയുടെ സാന്നിധ്യമുണ്ടെങ്കിൽ കൂട് സ്ഥാപിക്കുമെന്ന് പരുത്തിപ്പള്ളി റെയ്ഞ്ച് ഓഫീസർ പറഞ്ഞു.
അതേസമയം ഇതുവരെ കാൽപ്പാടുകളൊന്നും കണ്ടെത്തിയിട്ടില്ല. പ്രദേശത്തെ ക്വാറി, കുറ്റിക്കാടുകൾ കേന്ദ്രീകരിച്ചും പരിശോധന നടത്തും.
വാല്‍പ്പാറയിൽ തൊഴിലാളികള്‍ക്കുനേരെ പാഞ്ഞടുത്ത് കരടി; ആക്രമണത്തിൽ ഒരാള്‍ക്ക് പരിക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]