
.news-body p a {width: auto;float: none;}
ടെൽ അവീവ്: ഹിസ്ബുള്ളയുടെ രഹസ്യ സാമ്പത്തിക കേന്ദ്രം കണ്ടെത്തിയതായി ഇസ്രയേൽ. ബെയ്റൂട്ടിലെ ആശുപത്രിക്കടിയിലുള്ള ബങ്കറിൽ 500 മില്യൺ ഡോളർ മൂല്യമുള്ള പണവും സ്വർണവും കണ്ടെത്തിയതായാണ് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) വ്യക്തമാക്കുന്നത്. ഹിസ്ബുള്ളയുടെ പ്രവർത്തനങ്ങൾക്കായുള്ള ഫണ്ട് ഇതിൽ നിന്നാണ് കണ്ടെത്തുന്നത്.
ഹിസ്ബുള്ള സാമ്പത്തിക കേന്ദ്രങ്ങൾ ലക്ഷ്യംവച്ച് ഞായറാഴ്ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങൾക്ക് പിന്നാലെയാണ് വെളിപ്പെടുത്തൽ. ‘ഹസൻ നസ്റല്ലയുടെ ബങ്കറിൽ ഹിസ്ബുള്ളയുടെ ലക്ഷക്കണക്കിന് ഡോളർ സ്വർണവും പണവുമുണ്ട്. ബെയ്റൂട്ടിന്റെ ഹൃദയഭാഗത്തുള്ള അൽ-സഹേൽ ആശുപത്രിയുടെ കീഴിലാണ് ബങ്കർ സ്ഥിതി ചെയ്യുന്നത്’- എന്ന് ഐഡിഎഫ് വക്താവ് റിയർ അഡ്മിറൽ ഡാനിയേൽ ഹഗാരി വ്യക്തമാക്കി.
‘പുതിയതായി കണ്ടെത്തിയ ബങ്കറിൽ ഇസ്രയേൽ സേന ഇതുവരെ ആക്രമണം നടത്തിയിട്ടില്ല. ബില്യൺ ഡോളറിൽ പകുതിയും ക്യാഷ് ആയും ബാക്കി സ്വർണമായുമാണ് ശേഖരിച്ചിരിക്കുന്നതെന്നാണ് ഏകദേശ കണക്കുകൾ സൂചന നൽകുന്നത്. ലെബനൻ പുനർനിർമിക്കാൻ ഈ പണം മതിയാവും’- അഡ്മിറൽ ഡാനിയേൽ ഹഗാരി പറഞ്ഞു.
ഞായറാഴ്ച 30ഓളം ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യംവച്ചാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ഇതിൽ ഹിസ്ബുള്ളയുടെ സാമ്പത്തിക സ്ഥാപനങ്ങളിൽ ഒന്നായ അൽ ഖാദ് അൽ ഹസനും ഉൾപ്പെടുന്നു. ചാരിറ്റി എന്ന നിലയിലാണ് സ്ഥാപനം രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ ഹിസ്ബുള്ളയുടെ മുഖ്യ സാമ്പത്തിക സ്രോതസുകളിലൊന്നാണിത് എന്നാണ് ഇസ്രയേലും യുഎസും ആരോപിക്കുന്നത്.
ദശലക്ഷക്കണക്കിന് ഡോളർ പണവും സ്വർണവും അടങ്ങിയ ഭൂഗർഭ നിലവറയാണ് പ്രധാനമായും സൈന്യം ലക്ഷ്യം വച്ചതെന്നും ഹഗാരി വ്യക്തമാക്കി. സംഘടനയുടെ സാമ്പത്തിക കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് കൂടുതൽ വ്യോമാക്രമണങ്ങൾ പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു,
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ലെബനൻ ജനതയും ഇറാൻ ഭരണകൂടവുമാണ് ഹിസ്ബുള്ളയുടെ രണ്ട് പ്രധാന വരുമാന സ്രോതസുകളെന്നും ഹഗാരി ആരോപിക്കുന്നു. സിറിയ വഴിയുള്ള പണമിടപാടുകളും ഇറാൻ വഴി ലെബനനിലേക്ക് കടത്തിയ സ്വർണവും ഉൾപ്പെടെയുള്ള സാമ്പത്തിക സംവിധാനങ്ങളാണ് സംഘം ഉപയോഗിക്കുന്നത്. ലെബനൻ, സിറിയ, യെമൻ, തുർക്കി എന്നിവിടങ്ങളിൽ ഹിസ്ബുള്ള നടത്തുന്ന ഫാക്ടറികൾ ഗ്രൂപ്പിന്റെ ഭീകര പ്രവർത്തനങ്ങൾക്ക് ആവശ്യമായ പണം നൽകുന്നു.
യൂണിറ്റ് 4400 എന്നറിയപ്പെടുന്ന ഹിസ്ബുള്ളയുടെ സാമ്പത്തിക യൂണിറ്റിന്റെ തലവനെ ലക്ഷ്യമിട്ട് ഇന്നലെ ഇസ്രായേൽ സിറിയയിൽ വ്യോമാക്രമണം നടത്തിയിരുന്നു. ഇറാൻ ഫണ്ട് ഹിസ്ബുള്ളയിലേക്ക് എത്തിക്കുന്നത് ഈ യൂണിറ്റ് ആണ്. യൂണിറ്റിന്റെ കമാൻഡർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഹഗാരി വെളിപ്പെടുത്തി.
ഒക്ടോബർ ആദ്യവാരം ഹിസ്ബുള്ളയുടെ സാമ്പത്തിക പ്രവർത്തനങ്ങളുടെ മുൻ മേധാവി ഷെയ്ഖ് സലാഹ് എന്നറിയപ്പെടുന്ന മുഹമ്മദ് ജാഫർ ക്സിറിനെ ഇസ്രയേൽ സൈന്യം വധിച്ചിരുന്നു.