
.news-body p a {width: auto;float: none;}
വണ്ടി ഓടിക്കുമ്പോൾ റോംഗ് സൈഡിൽ വണ്ടി വരുന്നതാണ് തന്നെ ഏറ്റവും ദേഷ്യം പിടിപ്പിക്കുന്നതെന്ന് കവടിയാർ കൊട്ടാരത്തിലെ ആദിത്യ വർമ. ബൈക്കുകളൊക്കെ ഫുട്പാത്തിലൂടെ പോകുന്നതും, സിഗ്നൽ തെറ്റിക്കുന്നതുമൊക്കെ കാണുമ്പോൾ ദേഷ്യം വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. പൊതുവെ മുഖം കറുപ്പിച്ച് ആരോടും സംസാരിക്കാറില്ലെന്നും കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ ആദിത്യ വർമ കൂട്ടിച്ചേർത്തു.
പ്രിവിലേജ് എപ്പോഴെങ്കിലും ബാദ്ധ്യതയായി തോന്നിയിട്ടുണ്ടോയെന്ന അവതാരകന്റെ ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. ‘കോളേജിലൊന്നും കുഴപ്പമൊന്നുമില്ല. സോഷ്യൽ മീഡിയയിലെ ചില മാന്യ സുഹൃത്തുക്കൾക്ക് മാത്രമേ പ്രശ്നമുള്ളൂ. എനിക്ക് പ്രശ്നമില്ല.’- അദ്ദേഹം പറഞ്ഞു.
‘തിരുവനന്തപുരം നഗരത്തിലൂടെ യാത്ര ചെയ്യുകയാണെന്ന് വിചാരിക്കുക, എന്റെ കൈയിലാണ് അധികാരമെങ്കിൽ എന്തൊക്കെ ചെയ്യുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോയെന്ന’ അവതാരകന്റെ ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു.
‘കവടിയാറിലെ ട്രാഫിക് ലൈറ്റ് പോയിട്ട് തന്നെ ആറ് മാസമായി. ഇതുവരെ ശരിയായിട്ടില്ല. പ്രത്യേകിച്ച് മെയിൻ ജംഗ്ഷനുകളിൽ. ട്രാഫിക് ലൈറ്റുകൾ അർജന്റായിട്ട് ശരിയാക്കണം. ഇവിടുന്ന് വരുന്നയാൾ അടുത്തുള്ള ലൈറ്റേ നോക്കുള്ളൂ, ദൂരെയുള്ളത് നോക്കുകയില്ല. കംപ്ലീറ്റ് കൺഫ്യൂഷനാണ്. പിന്നെ റോഡിലെ പൈപ്പ് പൊട്ടിക്കഴിഞ്ഞാൽ പെട്ടെന്ന് ശരിയാക്കണം. മോശമായ റോഡ് ടൈം ലാഗ് ചെയ്യാതെ ശരിയാക്കണം. ഇതാണ് പ്രൊജക്ടിന്റെ സക്സസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെറിയൊരു ഉദാഹരണം പറയാം. ഈഞ്ചക്കൽ ഫ്ളൈയോവർ വരുന്നു. ഫ്ളൈയോവർ ഇട്ടപ്പോൾ അന്ന് ഇവിടെയും ഫ്ളൈയോവർ വേണമെന്ന് അമ്മയൊക്കെ പറഞ്ഞതാണ്. കുഴപ്പമില്ല, ട്രാഫിക്കൊന്നും വലിയ രീതിയിലില്ലെന്ന് പറഞ്ഞു. അന്ന് ഇത് ഇട്ടിരുന്നെങ്കിൽ കുറേ സേവ് ചെയ്യായിരുന്നു.
ഇപ്പോഴും ഇവിടെ രാജഭരണമായിരുന്നെങ്കിൽ നമ്മൾ ദുബായ് പോലെ ആകുമായിരുന്നെന്ന് തോന്നുന്നോണ്ടോയെന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. ‘ദുബായ് നമ്മളെപ്പോലെ ആയേനെ. ലിറ്ററലി. അത് ഇപ്പോൾ പറയാനൊക്കില്ല. മിത്താണ്. റിയാലിറ്റിയിലോട്ട് വരുമ്പോൾ മാത്രമേ എന്തൊക്കെ ചെയ്യുമെന്ന് പറയാൻ സാധിക്കുകയുള്ളൂ. അല്ലാതെ ഞാൻ രാജാവായിരുന്നെങ്കിൽ അത് ചെയ്യും ഇത് ചെയ്യുമെന്ന് പറയാനൊക്കത്തില്ല. രാജാവ് എന്നാൽ വൺ മാൻ ഷോ അല്ലെ. ഗുഡോ ബാഡോ, തീരുമാനം അദ്ദേഹമാണ് എടുക്കേണ്ടത്. വികസനം കൂടുതൽ വന്നേക്കാം. അത് ഇപ്പോൾ പറയുന്നത് ശരിയല്ല.’- അദ്ദേഹം വ്യക്തമാക്കി.