
.news-body p a {width: auto;float: none;}
ചെന്നൈ: ഭാര്യയുടെ പ്രസവം ചിത്രീകരിക്കുകയും കുഞ്ഞിന്റെ പൊക്കിൾക്കൊടി സ്വയം വേർപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പ്രമുഖ യുട്യൂബർക്കെതിരെ കേസ്. തമിഴ്നാട്ടിലെ യുട്യൂബർ മുഹമ്മദ് ഇർഫാനെതിരെയാണ് കേസെടുത്തത്. മകളുടെ പൊക്കിൾക്കൊടി സ്വയം മുറിക്കുന്ന വീഡിയോ പുറത്തുവിട്ടതാണ് വിവാദമായത്. യുട്യൂബ് ചാനലിൽ 45 ലക്ഷത്തിലധികം ഫോളോവേഴ്സ് ആണ് ഇർഫാനുള്ളത്.
ഇർഫാനെതിരെ നടപടിയെടുക്കുമെന്ന് കഴിഞ്ഞദിവസം തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. കഴിഞ്ഞ ജൂലായിൽ ഇർഫാന്റെ ഭാര്യ വീട്ടിൽ നിന്ന് പുറപ്പെടുന്നതുമുതൽ സ്വകാര്യ ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററിൽ കുഞ്ഞ് ജനിക്കുന്നതുവരെയുള്ള ദൃശ്യങ്ങളാണ് 16 മിനിട്ട് ദൈർഘ്യമുള്ള വീഡിയോയിലുള്ളത്. ഡോക്ടർമാരുടെ അനുവാദത്തോടെയാണ് ഇർഫാൻ പൊക്കിൾക്കൊടി മുറിച്ചത്. ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചതോടെ തമിഴ്നാട് ആരോഗ്യവകുപ്പ് ആശുപത്രി അധികൃതരോട് വിവരം തേടുകയായിരുന്നു. വിവാദമായതോടെ വീഡിയോ ചാനലിൽ നിന്ന് നീക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പൊക്കിൾക്കൊടി മുറിക്കാൻ ഡോക്ടർക്ക് മാത്രമാണ് അനുവാദമുള്ളത്. സംഭവത്തിൽ ആശുപത്രിക്കും ഓപ്പറേഷൻ തിയേറ്ററിലുണ്ടായിരുന്ന ഡോക്ടർക്കും എതിരെ നടപടി ഉണ്ടാകുമെന്ന് മെഡിക്കൽ ആന്റ് റൂറൽ ഹെൽത്ത് സർവീസ് ഡയറക്ടർ വ്യക്തമാക്കി. നേരത്തെ ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയം നടത്തി യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ടതിൽ ഇർഫാനെതിരെ നടപടി എടുത്തിരുന്നു. അന്ന് മാപ്പപേക്ഷ നടത്തിയും വീഡിയോ നീക്കം ചെയ്തുമാണ് തലയൂരിയത്.