
.news-body p a {width: auto;float: none;}
തിരുവനന്തപുരം: സി കെ നായിഡു ട്രോഫിയിൽ കേരളം ശക്തമായ നിലയിൽ. ഉത്തരാഖണ്ഡിനെതിരെ രണ്ടാം ദിവസം കളി നിറുത്തുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 326 റൺസെന്ന നിലയിലാണ് കേരളം.
വരുൺ നായനാരുടെയും ഷോൺ റോജറുടെയും ഇന്നിംഗ്സുകളാണ് കേരളത്തെ കാത്തത്. രണ്ട് വിക്കറ്റിന് 231 റൺസെന്ന നിലയിലാണ് രണ്ടാം ദിവസം കേരളം കളി തുടങ്ങിയത്. എന്നാൽ സ്കോർ 259 ൽ നിൽക്കെ വരുൺ നായനാരുടെ വിക്കറ്റ് നഷ്ടമായി. 122 റൺസായിരുന്നു വരുൺ നേടിയത്. 17 ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു വരുണിന്റെ ഇന്നിംഗ്സ്. തുടർന്നെത്തിയ രോഹൻ നായർ ഏകദിന ശൈലിയിൽ തുടങ്ങിയെങ്കിലും 25 റൺസെടുത്ത് പുറത്തായി.
ഇതിനിടയിൽ ഷോൺ റോജർ സെഞ്ച്വറി പൂർത്തിയാക്കി. ടൂർണമെന്റിൽ ഷോണിന്റെ രണ്ടാം സെഞ്ച്വറിയാണ് ഇത്. കഴിഞ്ഞ മത്സരത്തിൽ ചണ്ഡീഗഢിനെതിരെയും ഷോൺ സെഞ്ച്വറി നേടിയിരുന്നു. മഴയെ തുടർന്ന് കളി നേരത്തെ നിർത്തുമ്പോൾ ഷോൺ 113 റൺസുമായി ക്രീസിലുണ്ട്.
ഉത്തരാഖണ്ഡിന് വേണ്ടി ആദിത്യ റാവത്ത് രണ്ടും അജയ്, ഹർഷ് റാണ എന്നിവർ ഓരോ വിക്കറ്റും നേടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]