
ദുബൈ: തേജ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതലായി ഒമാനില്‍ രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു. ഒമാനിലെ ദോഫാർ ഗവർണറേറ്റിലെയും അൽ വുസ്ത ഗവർണറേറ്റിലെ അൽ ജസാർ വിലായത്തിലെയും പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കാണ് നാളെയും മറ്റന്നാളും അവധി പ്രഖ്യാപിച്ചത്. ഒമാന്‍ തൊഴില്‍ മന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. തേജ് ചുഴലിക്കാറ്റിനെതുടര്‍ന്ന് തീവ്ര മഴക്കുള്ള മുന്നറിയിപ്പും ജാഗ്രതാ നിര്‍ദേശവും അധികൃതര്‍ നല്‍കിയിട്ടുണ്ട്. ഇന്ന് അർദ്ധരാത്രിയോടെ 50 മുതൽ 150 മിലി മീറ്റർ വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ തീവ്ര മഴയായി മാറും. ഈ ദിവസങ്ങളില്‍ 200 മുതൽ 500 മില്ലി മീറ്റർ മഴയായി മാറാമെന്നും 70 മൈല്‍ വരെ വേഗത്തിൽ കാറ്റ് വീശാം എന്നും മുന്നറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ കാലാവസ്ഥ അറിയിപ്പ് , ‘തേജ്’ അതിതീവ്ര ചുഴലിക്കാറ്റായി, തീവ്ര ന്യൂനമർദ്ദവും; യെല്ലോ അലർട്ട് ഇങ്ങനെ
തിരുവനന്തപുരം: അറബിക്കടലിൽ തേജ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. മധ്യ പടിഞ്ഞാറൻ അറബിക്കടലിനും തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും മുകളിൽ ‘തേജ്’ അതി തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചതായി കാലാവസ്ഥ വിഭാഗം അറിയിച്ചു. വരും മണിക്കൂറിൽ അതിശക്തമായ ചുഴലിക്കാറ്റായി (Extremely Severe cyclonic storm) വീണ്ടും ശക്തി പ്രാപിക്കാനാണ് സാധ്യത. ഒക്ടോബർ 24 രാവിലെ വരെ വടക്ക് പടിഞ്ഞാറ് ദിശയിലും, പിന്നീട് വടക്ക് – വടക്ക് പടിഞ്ഞാറ് ദിശയിലും സഞ്ചരിച്ചു ഒക്ടോബർ 25 ഉച്ചയോടെ യെമൻ -ഒമാൻ തീരത്തു അൽ ഗൈദാക്കും (യെമൻ ) സലാലാക്കും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]