
12:55 PM IST:
തെലങ്കാനയിൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ബിജെപി പുറത്തുവിട്ടു. 52 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. ആദ്യ പട്ടികയിൽ 10 വനിതകൾക്ക് ബിജെപി സീറ്റ് നൽകിയിട്ടുണ്ട്.
8:46 AM IST:
കാസർകോട് പനയാലിൽ ഇടിമിന്നലിൽ വ്യാപക നാശ നഷ്ടം. പനയാൽ എസ്.എം.എ എ.യു.പി സ്കൂളിലെ വയറിംഗ് കത്തിനശിച്ചു. രണ്ട് വീടുകൾക്ക് കേടുപാടുണ്ടായി. വീടുകളിൽ ഇലക്ട്രിക് ഉപകരണങ്ങൾ കത്തി. കേരളോത്സവ പരിപാടിക്കായി എത്തിച്ച ലൈറ്റ് & സൗണ്ട് ഉപകരണങ്ങൾക്ക് കേടുപാടുണ്ടായി. രണ്ട് ജനറേറ്ററുകൾ തകരാറിലായി.
8:14 AM IST:
ഇടുക്കി ഉടുമ്പൻചോല താലൂക്ക് പുനഃസംഘടിപ്പിച്ചു. ഉടമ്പൻചോല താലൂക്കിന്റെ ഭാഗമായിരുന്ന ബൈസൻവാലി വില്ലേജ് ഒഴിവാക്കി. ബൈസൻവാലി ഇനി ദേവികുളം താലൂക്കിന്റെ ഭാഗമാകും. ഇതോടെ ദേവികുളം താലൂക്കിലെ വില്ലേജുകളുടെ എണ്ണം 15 ആയി. ജനങ്ങൾക്ക് താലൂക്ക് ഓഫീസിൽ എത്താനുള്ള സൗകര്യം കണക്കിലെടുത്താണ് നടപടി
8:13 AM IST:
ജനവാസ മേഖലയിൽ വീണ്ടും പടയപ്പ ഇറങ്ങി. ഗ്രഹാംസ് ലാൻഡ് എസ്റ്റേറ്റിലാണ് പടയപ്പ എത്തിയത്. പുലർച്ചെ ലയങ്ങളോട് ചേർന്നുള്ള കൃഷി നശിപ്പിച്ച കാട്ടാന തിരികെ പോയി.
8:12 AM IST:
മഹുവ മൊയിത്ര എംപിക്കെതിരെ നിഷികാന്ത് ദുബെ ലോക്പാലിന് പരാതി നൽകി. മഹുവയുടെ പാർലമെൻറ് അക്കൗണ്ട് ദുബൈയിൽ ഉപയോഗിച്ചെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. മഹുവ ഇന്ത്യയിലുള്ളപ്പോഴാണ് വിദേശത്ത് അക്കൗണ്ട് തുറന്നതെന്ന് ഏജൻസികൾ കണ്ടെത്തിയെന്ന് ദുബെ ആരോപിച്ചു. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മഹുവയ്ക്കെതിരെ പരാതി നൽകിയ ആനന്ദ് ദെഹദ്രൈ.
8:08 AM IST:
പുനഃസംഘടനാ തർക്കത്തിൽ അയവില്ലാതെ മലപ്പുറത്തെ കോൺഗ്രസ്. മണ്ഡലം പ്രസിഡണ്ടുമാരുടെ നിയമനത്തിലെ പരാതി പരിഹരിച്ചില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കാൻ എ ഗ്രൂപ്പ്. പ്രാദേശിക തലങ്ങളിൽ പ്രതിഷേധം വ്യാപിപ്പിക്കാൻ ആലോചന. തിരക്കിട്ട അച്ചടക്ക നടപടികളിലേക്ക് കടക്കേണ്ടെന്ന നിലപാടിൽ ഡി സി സി നേതൃത്വം
8:07 AM IST:
ലോകകപ്പില്‍ തുടർച്ചയായ അഞ്ചാം ജയം ലക്ഷ്യമിട്ട് ഇന്ത്യ. ന്യുസീലൻഡിനെതിരായ ഇന്നത്തെ മത്സരം ഉച്ചയ്ക്ക് രണ്ടിന് ധര്‍മ്മശാലയിൽ.
8:06 AM IST:
ഗാസയിൽ വ്യോമാക്രമണം ശക്തമാക്കുമെന്ന് ഇസ്രയേൽ. ഇനി വടക്കൻ ഗാസയിൽ തുടരുന്നവരെ ഹമാസ് ആയി കണക്കാക്കുമെന്ന് മുന്നറിയിപ്പ്. സുപ്രധാന പ്രഖ്യാപനങ്ങൾ ഒന്നുമില്ലാതെ അറബ് ഉച്ചകോടി പിരിഞ്ഞു. ലെബനോൻ അതിർത്തിയിൽ യുദ്ധ സമാന സാഹചര്യം. ഹിസ്ബുല്ല മിസൈൽ തൊടുത്തെന്ന് ഇസ്രയേൽ