

സ്വകാര്യ ആശുപത്രി ജീവനക്കാരുടെ വേതനം പുതുക്കുന്നു; അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ; സമിതി രൂപീകരിച്ചു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം സ്വകാര്യ ആശുപത്രി ജീവനക്കാരുടെ വേതനം പുതുക്കുന്നു. കുറഞ്ഞകൂലി നിശ്ചയിക്കുന്നതിനായി ലേബര്‍ കമ്മിഷണര്‍ ചെയര്‍മാനും അഡീഷണല്‍ ലേബര്‍ കമ്മിഷണര്‍ കണ്‍വീനറുമായി സമിതിക്ക് തൊഴില്‍വകുപ്പ് രൂപം നല്കി.
തൊഴിലാളിസംഘടനകള്‍, ആശുപത്രി-മെഡിക്കല്‍ കോളേജ് മാനേജ്മെന്റ് പ്രതിനിധികള്‍ എന്നിവരടങ്ങിയ 28 അംഗ സമിതിയും രൂപവത്കരിച്ചിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
അവസാനമായി 2018-ല്‍ സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരുടെ കുറഞ്ഞകൂലി നിശ്ചയിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയെങ്കിലും പല ആശുപത്രികളും ഇപ്പോഴും ജീവനക്കാര്‍ക്ക് അതനുസരിച്ച് വേതനം നല്‍കുന്നില്ല.
2018-ലെ വിജ്ഞാപന പ്രകാരം ഓഫീസ്-പൊതുവിഭാഗം, നഴ്സിങ്, പാരാമെഡിക്കല്‍ ഇങ്ങനെ ജീവനക്കാരെ ഗ്രൂപ്പ് തിരിച്ചാണ് വേതനം നിശ്ചയിച്ചിരുന്നത്. ആശുപത്രികളിലെ സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ തരംതിരിച്ച് ജീവനക്കാര്‍ക്ക് നിശ്ചിത ശതമാനം അധിക അലവൻസും പ്രഖ്യാപിച്ചിരുന്നു. കിടത്തിച്ചികിത്സിക്കാൻ സൗകര്യമില്ലാത്തവയെന്നും സൗകര്യമുള്ളവയെന്നുമാണ് ആശുപത്രികളെ തരംതിരിച്ചിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]