

ശക്തമായ കാറ്റ്, വീടിന് മുകളിലേക്ക് തെങ്ങ് ഒടിഞ്ഞുവീണു; കിടപ്പുരോഗിയായ വയോധികയും മകളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
സ്വന്തം ലേഖകൻ
ഹരിപ്പാട്: ശക്തമായ കാറ്റിൽ തെങ്ങ് വീടിന് മുകളിലേക്ക് ഒടിഞ്ഞു വീണു. രോഗിയായ വയോധികയും മകളും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഹരിപ്പാട് ചെറുതന പാണ്ടി പോച്ച കൊച്ചുമെതിക്കളം മറിയക്കുട്ടി ജോസഫിന്റെ വീടിന് മുകളിലേക്കാണ് തെങ്ങ് ഒടിഞ്ഞു വീണത്.
ഇന്നലെ വൈകിട്ടാണ് സംഭവം. തെങ്ങ് വീടിന്റെ ഭാഗത്തേയ്ക്ക് ചരിഞ്ഞ് നിൽക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയിൽ ഉണ്ടായ ശക്തമായ കാറ്റിന് പിന്നാലെയാണ് തെങ്ങ് വീടിന് മുകളിലേക്ക് ഒടിഞ്ഞുവീണത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
വീട്ടിൽ പരസഹായമില്ലാതെ നടക്കാൻ കഴിയാത്ത വയോധികയും ഭിന്നശേഷിക്കാരനായ മകനുമാണ് താമസിക്കുന്നത്. അടുത്ത വീട്ടില്‍ താമസിക്കുന്ന മകളും ഭർത്താവും ചേർന്നാണ് വീട്ടുകാര്യങ്ങൾ നടത്തിയിരുന്നത്.
തെങ്ങ് വീഴുമ്പോൾ അമ്മ കട്ടിലിലും മകൾ അടുക്കളയിലുമായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ വീടിന് കേടുപാടുകള്‍ സംഭവിച്ചു. വീട്ടിലുള്ളവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]