

പലസ്തീന് സഹായവുമായി ഇന്ത്യ; അവശ്യവസ്തുക്കളുമായി എയര്‍ഫോഴ്സ് വിമാനം യാത്ര തിരിച്ചു; ആവശ്യമെങ്കില്‍ അധിക സഹായം നല്‍കുമെന്നും ഇന്ത്യ വ്യക്തമാക്കി.
സ്വന്തം ലേഖിക
ന്യൂഡൽഹി: ഇസ്രായേല്‍ ആക്രമണത്തില്‍ വലയുന്ന പലസ്തീന് സഹായവുമായി ഇന്ത്യ. ഗസ്സയിലേക്കുള്ള മെഡിക്കല്‍ ഉപകരണങ്ങളും മറ്റ് അവശ്യവസ്തുക്കളുമായി ഇന്ത്യ വിമാനം യാത്ര തിരിച്ചു.
ഈജിപ്തിലേക്കായിരിക്കും ഇന്ത്യൻ വിമാനം പോവുക. അവിടെ നിന്നും റഫ അതിര്‍ത്തി വഴി സാധനങ്ങള്‍ ഗസ്സയിലെത്തിക്കും. എയര്‍ഫോഴ്സിന്റെ c-17 വിമാനമാണ് അവശ്യവസ്തുക്കളുമായി പറന്നുയര്‍ന്നത്. 32 ടണ്‍ സാധനങ്ങളാണ് ഇന്ത്യ ഫലസ്തീന് നല്‍കുന്നത്. ഇതില്‍ 6.5 ടണ്ണും മെഡിക്കല്‍ സഹായമാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഇതിന് പുറമേ ടെന്റുകള്‍, സ്ലീപ്പിങ് ബാഗുകള്‍, ജലശുദ്ധീകരണത്തിനുള്ള ടാബ്ലെറ്റുകള് തുടങ്ങിയ അവശ്യവസ്തുക്കളും ഇന്ത്യ നല്കിയ സഹായത്തില്‍ ഉള്‍പ്പെടുന്നു. വിദേശകാര്യമന്ത്രാലയം വക്താവ് അരിന്ദം ബാച്ചിയാണ് ഫലസ്തീന് സഹായം നല്കിയ കാര്യം അറിയിച്ചത്. നേരത്തെ ഫലസ്തീന് നല്കി വരുന്ന സഹായം തുടരുമെന്നും ആവശ്യമെങ്കില്‍ അധിക സഹായം നല്‍കുമെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അവശ്യവസ്തുക്കളുമായി വിമാനം പുറപ്പെട്ടിരിക്കുന്നത്.
ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ ബോംബാക്രമണങ്ങള്ക്കുമുന്നില് വിറങ്ങലിച്ചുനില്ക്കുന്ന ഗസ്സയിലെ ലക്ഷങ്ങള്‍ക്ക് ഒരിറ്റ് ആശ്വാസവുമായി 20 ട്രക്കുകള്‍ ശനിയാഴ്ച റഫ അതിര്‍ത്തി കടന്നിരുന്നു. ഒരാഴ്ചയോളം നീണ്ട ചര്‍ച്ചകള്‍ക്കും നയതന്ത്ര നീക്കങ്ങള്‍ക്കുമൊടുവില്‍ ഈജിപ്ത് അതിര്‍ത്തി തുറന്നതോടെയാണ് ട്രക്കുകള്‍ക്ക് ഗസ്സ പ്രവേശനത്തിന് വഴിയൊരുങ്ങിയത്. ഇന്ധന ടാങ്കറുകള്‍ക്ക് അനുമതിനല്‍കില്ലെന്ന് ഇസ്രായേല്‍ വ്യക്തമാക്കിയതിനാല്‍ ഗസ്സയില്‍ വൈദ്യുതിക്ഷാമം തുടരും.
മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ ശസ്ത്രക്രിയ നടത്തുന്ന ആശുപത്രികള്‍ക്ക് ഇത് കൂടുതല്‍ വെല്ലുവിളി സൃഷ്ടിക്കും. വെള്ളിയാഴ്ച രാത്രിയും തുടര്‍ന്ന വ്യോമാക്രമണത്തില്‍ 24 മണിക്കൂറിനിടെ ഗസ്സയില്‍ 345 പേര് കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. മൊത്തം മരണം 4385 ആയി. 1756 പേര് കുട്ടികളും 967 പേര് സ്ത്രീകളുമാണ്. 13,561 പേര്‍ക്ക് പരിക്കേറ്റു.
ഹമാസ് ബന്ദികളാക്കിയ 200ഓളം പേരെ വിട്ടയക്കുന്നതുവരെ ട്രക്കുകള്‍ അതിര്‍ത്തി കടക്കാൻ അനുവദിക്കില്ലെന്നായിരുന്നു ഇസ്രായേല്‍ നിലപാട്. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അടക്കമുള്ളവര്‍ അതിര്‍ത്തിയിലെത്തി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് റഫ വഴി ഭാഗികമായെങ്കിലും ചരക്കുനീക്കം തുടങ്ങിയത്. വെള്ളിയാഴ്ച രാത്രി രണ്ട് അമേരിക്കൻ ബന്ദികളെ ഹമാസ് മോചിപ്പിച്ചതും നടപടികള്‍ വേഗത്തിലാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]