
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ലണ്ടന്‍- ആകാശം പിങ്ക് നിറമായതിനെ തുടര്‍ന്ന് ലോകം അവസാനിക്കുകയാണെന്ന ഭീതി പരത്തി സോഷ്യല്‍ മീഡിയ. യു.കെയിലാണ് ആകാശത്തെ പിങ്ക് തിളക്കം ചര്‍ച്ചയായത്.
ഇംഗ്ലണ്ടിലെ കെന്റിലെ താനെറ്റ് ജില്ലയിലാണ് ആകാശത്ത് പിങ്ക് തിളക്കം പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതോടെ ലോകാവസാനത്തെ കുറിച്ചായി സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ ചര്‍ച്ച.
ബിര്ച്ചിംഗ്ടണ് ആസ്ഥാനമായുള്ള പ്രാദേശിക താനെറ്റ് എര്‍ത്ത് ആകാശം പിങ്ക് നിറമാകാന്‍ ഇടയാക്കിയ കാരണവുമായി രംഗത്തുവന്നു. ചില കാലാവസ്ഥാ സാഹചര്യങ്ങളില്‍, പ്രത്യേകിച്ച് താനെറ്റ് പ്രദേശം മൂടിക്കെട്ടിയിരിക്കുമ്പോള് പ്രകാശ പ്രതിഫലനങ്ങള്‍ സംഭവിക്കുന്നുവെന്നാണ് താനെറ്റ് എര്‍ത്ത് വക്താവ് വിശദീകരിച്ചത്.