
കോട്ടയം: വെള്ളൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ വനിതാ ഡോക്ടറെ സമീപവാസി കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് പരാതി. കുഴഞ്ഞു വീണ ഡോക്ടറെ പോലീസ് എത്തി വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചക്ക് 2.30 ഓടെ ആയിരുന്നു സംഭവം. തലയോലപ്പറമ്പ് സിലോൺ കവല സ്വദേശി ഡോക്ടർ ശ്രീജാ രാജ് ആണ് കുഴഞ്ഞ് വീണത്. പകർച്ചവ്യാധി സീസൺ ആയതിനാൽ ആശുപത്രിയിൽ രോഗികൾ വളരെ കൂടുതലായിരുന്നു. രാവിലെ 9 മണിമുതൽ ഉച്ചക്ക് 2.30 വരെ 180 ഓളം രോഗികളെ പരിശോധിച്ചു. ഇതിന് ശേഷം ഉച്ച ഭക്ഷണം കഴിക്കുന്നതിനായി ഡോക്ടർ എഴുന്നേറ്റപ്പോഴായിരുന്നു സംഭവം. ഇയാൾ ഡോക്ടർക്ക് നേരെ ആക്രോശിച്ച് കൈ ഉയർത്തി സംസാരിക്കുകയായിരുന്നു. ഇതിനിടെയാണ് ഡോക്ടർ കുഴഞ്ഞ് വീണത്. ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് എടുക്കുമെന്ന് വെള്ളൂർ പോലിസ് അറിയിച്ചു.
Last Updated Oct 21, 2023, 8:45 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]