
ഇ4എം ഗ്രൂപ്പിന്റെ പിച്ച് ബിഎഫ്എസ്ഐ മാര്‍ക്കറ്റിങ് അവാര്‍ഡ് 2023ല്‍ ഏറ്റവും ഫലപ്രദമായ കോണ്ടെന്റ് മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിക്കുള്ള അവാര്‍ഡ് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് സ്വന്തമാക്കി. വിജയകരമായ വിപണന തന്ത്രങ്ങള്‍ക്കായി നല്കുന്ന അവാര്‍ഡാണ് മുത്തൂറ്റ് മിനിയുടെ ‘നിങ്ങളാണ് പ്രധാനം, നിങ്ങളുടെ സ്വപ്നങ്ങളാണ് പ്രധാനം’ എന്ന പ്രചാരണത്തിന് ലഭിച്ചത്. മുത്തൂറ്റ് മിനിയുടെ ആഗോള മാര്‍ക്കറ്റിങ് മേധാവി കിരണ്‍ ജെയിംസ് പുരസ്കാരം ഏറ്റുവാങ്ങി.
യുവതലമുറയുമായിട്ടുള്ള മുത്തൂറ്റ് മിനിയുടെ ബന്ധം ശക്തിപ്പെടുത്തുന്നതിനും സാമൂഹിക പ്രതിബദ്ധതയുള്ള കമ്പനി എന്ന ബ്രാന്‍ഡിന്റെ സ്ഥാനം ഉറപ്പിക്കുന്നതിനും അവരുമായി വൈകാരിക ബന്ധം സ്ഥാപിക്കുന്നതിനുമായാണ് അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിന്റെ ഹൃദ്യമായ ഫിലിം രൂപകല്‍പ്പന ചെയ്തത്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളില്‍ ഫിലിം അവതരിപ്പിച്ചു. യൂട്യൂബില്‍ 20 ദശലക്ഷം കാഴ്ചക്കാരും ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമായി 20 ദശലക്ഷം പേരും ഫിലിം കണ്ടു. സാമൂഹികമായി ശാക്തീകരിക്കുന്ന ഈ ബ്രാന്‍ഡ് ഫിലിമിനെപ്പറ്റി 300ലധികം പ്രാദേശിക, ദേശീയ മാധ്യമങ്ങളില്‍ വരുകയും ട്വിറ്ററില്‍ ട്രെന്‍ഡാവുകയും ചെയ്തു.
പുരസ്കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ഉള്ളടക്കത്തിന് പ്രധാന്യം കൊടുത്തുകൊണ്ടുള്ളതാണ് പ്രചാരണമെന്നും സ്വപ്നങ്ങളെ പിന്തുടരുന്നതിനും അതെല്ലാം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള വൈകാരിക യാത്രയെ പ്രതിധ്വനിക്കുന്ന തരത്തിലാണ് പ്രചാരണം തയ്യാറാക്കിയിരുന്നതെന്നും മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡ് ഗ്ലോബല്‍ മാര്‍ക്കറ്റിങ്ങ് ആന്‍ഡ് പ്രൊഡക്റ്റ് ഡെവലപ്മെന്റ് മേധാവി കിരണ്‍ ജെയിംസ് പറഞ്ഞു. അത് ഹൃദയത്തെ സ്പര്‍ശിച്ചെന്ന് മാത്രമല്ല, ആളുകളുണെ ഓര്‍മയില്‍ തങ്ങളുടെ ബ്രാന്‍ഡിനെ നിലനിര്‍ത്തുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാത്രമല്ല പരിമിതമായ രീതിയിൽ തന്ത്രപരമായ ആസൂത്രണത്തിലൂടെ വിജയകരമായ പ്രചാരണങ്ങൾ സൃഷ്ടിക്കാനാകുമെന്ന് ഈ നേട്ടം തെളിയിച്ചെന്നും, യഥാർത്ഥ
വിജയം പ്രചാരണം പൊതുവായുണ്ടാക്കുന്ന മാറ്റത്തിന്റെ സ്വാധീനത്തിലാണെന്നും കി
രൺ ജെയിംസ് പറഞ്ഞു. നൂറ്റാണ്ടു പഴക്കമുള്ള ബ്രാൻഡ് പരമ്പരാഗത സങ്കല്പത്തിൽ നിന്നും ശ്രദ്ധേയമായ മാറ്റത്തിന് വിധേയമായി ചലനാത്മകവും യുവാക്കളെ അടിസ്ഥാനമാക്കിയുള്ളതും സാമൂഹിക പ്രതിബദ്ധതയുള്ളതുമായൊരു സ്ഥാപനത്തിലേക്ക് മാറിയിരിക്കുന്നു, ഈ വിജയത്തോടെ മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ഈ മേഖലയിൽ സ്വീകാര്യത നേടുക മാത്രമല്ല, ആളുകളുടെ മനസിൽ മുന്നോട്ട് ചിന്തിക്കുന്ന സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സാമ്പത്തിക പങ്കാളി എന്ന ഐഡന്റിറ്റി ഉറപ്പിച്ചുവെന്നും കിരൺ ജെയിംസ് കൂട്ടിച്ചേർത്തു.
Story Highlights: Muthoottu Mini Financiers wins Pitch BFSI Award for Most Impactful Content Marketing Strategy
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]