
എയ്ഡഡ് സ്കൂളുകളില്‍ മാനേജര്‍മാരുടെ പ്രതികാരനടപടിക്കു കടിഞ്ഞാണിടാനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേകം ഉത്തരവ്. സസ്പെൻഷൻ അനാവശ്യമായിരുന്നുവെന്ന് വിദ്യാഭ്യാസ ഓഫീസര്‍ കണ്ടെത്തിയാലാവും സര്‍ക്കാര്‍ നടപടി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
സസ്പെൻഷൻ കാലയളവില്‍ അധ്യാപകര്‍ക്ക് ശമ്പളം നല്‍കിയതിലുണ്ടായ സാമ്പ ത്തികബാധ്യത മാനേജര്‍മാരില്‍നിന്ന് ഈടാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ സന്തോഷ് സി.എ. പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കി.
അധ്യാപകര്ക്കെതിരേ വകുപ്പുതല നടപടിയുണ്ടാവുമ്പോള്‍ വിദ്യാര്‍ഥികളുടെ പഠനത്തെ ബാധിക്കരുതെന്നും നിര്‍ദേശമുണ്ട്. അധ്യാപകരെ സസ്പെൻഡുചെയ്താല് പകരം സംവിധാനം ഏര്‍പ്പെടുത്തണം.
സസ്പെൻഷൻ ഒഴിവില്‍ നിയമനം നടത്താൻ നിയമപരമായി തടസ്സങ്ങളൊന്നുമില്ല. 30 ദിവസത്തില്‍ ഏറെയുള്ളതും ഒരു അക്കാദമികവര്‍ഷം പൂര്‍ത്തിയാകാത്തതുമായ ഒഴിവുകളില്‍ ദിവസവേതനത്തില്‍ നിയമനം നടത്താൻ സര്‍ക്കാര്‍ നേരത്തേ അനുമതി നല്‍കിയിട്ടുണ്ട്.
അധ്യാപകര്‍ സസ്പെൻഷനിലാവുന്ന സന്ദര്‍ഭങ്ങളിലും അപ്രകാരം ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്താമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. കെ.ഇ.ആര്.
ഭേദഗതി ആലോചനയില്‍ കേരള വിദ്യാഭ്യാസച്ചട്ടത്തിലെ (കെ.ഇ.ആര്.) പഴുത് ഉപയോഗിച്ച് സ്കൂള്‍ മാനേജര്‍മാര്‍ അധികാരം ദുരുപയോഗം ചെയ്യുന്നുണ്ടെന്നാണ് വിലയിരുത്തല്‍. സര്‍ക്കാരിന് വിപുലമായ അധികാരങ്ങള്‍ ഉറപ്പാക്കി കെ.ഇ.ആര്.
ഭേദഗതി ചെയ്യുന്നതും വിദ്യാഭ്യാസവകുപ്പ് ആലോചിക്കുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]