
മലയാളത്തിലെ മുൻനിര സൂപ്പർ താരങ്ങളിൽ ചടുലമായ നൃത്തച്ചുവടുമായി പ്രേക്ഷകരെ അമ്പരിപ്പിച്ച നടനാണ് മോഹൻലാൽ. അഭിനയം മാത്രമല്ല, ഡാൻസും തനിക്ക് അനായാസമായി വഴങ്ങുമെന്ന് ഒട്ടനവധി സിനിമകളിലൂടെ അദ്ദേഹം തെളിയിച്ചു കഴിഞ്ഞു.
അടുത്തിടെ ഒന്നാമൻ എന്ന ചിത്രത്തിലെ മോഹൻലാലിന്റെ ചുവടിന് പല പാട്ടുകൾ ഉൾകൊള്ളിച്ചുള്ള വീഡിയോകൾ പുറത്തിറങ്ങിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. യുട്യൂബ് ഇന്ത്യ അടക്കം ഈ വീഡിയോ പങ്കുവച്ചിരുന്നു.
അത്തരത്തിൽ വീണ്ടുമൊരു മോഹൻലാൽ ഡാൻസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. വിജയ് ചിത്രം ലിയോയിലെ ‘നാൻ റെഡി താ വരവാ’ ആണ് ലിങ്ക് ചെയ്തിരിക്കുന്ന ഗാനം. അതിലെ റാപ്പ് പോഷനാണ് ഇത്.
വീഡിയോയിലെ ഒറിജിനൽ ഡാൻസ് രംഗം മഹാസമുദ്രം എന്ന ചിത്രത്തിലെ ‘ചന്ദിരനെ കയ്യിലെടുത്ത്’ എന്ന് തുടങ്ങുന്ന ഗാനമാണ്. ഡബ്ബ് വീഡിയോ പുറത്തുവന്നിതിന് പിന്നാലെ കമന്റുകളുമായി ആരാധകർ രംഗത്തെത്തി.
വിജയിയുടെ ഒറിജിനൽ ഡാൻസിനെ വെല്ലും ഈ വീഡിയോ എന്നാണ് അവർ പറയുന്നത്. A10 Dance× Naa Ready Song💥🔥 Perfect Sync 🛐🤌🏻#Leo #Mohanlal #Empuraan pic.twitter.com/tZeQolQ3ep — مزمل بن رحمن (@Muzammil2255) October 21, 2023 അതേസമയം, എമ്പുരാൻ എന്ന ചിത്രത്തിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിക്കുന്നത്. ഈ മാസം ആദ്യം ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ സംവിധാനം പൃഥ്വിരാജ് ആണ്.
നടന്റെ ആദ്യ സംവിധാന സംരംഭം ആയ ലൂസിഫറിന്റെ രണ്ടാം ഭാഗം ആണിത്. നേര് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആണ് അടുത്തിടെ പൂർത്തി ആയത്.
വൃഷഭയുടെ രണ്ടാം ഷെഡ്യൂൾ പുരോഗമിക്കുക ആണ്. ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ ജനുവരിയിൽ റിലീസ് ചെയ്യും. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് ലിയോ.
റിലീസിന് മുന്പ് പുറത്തുവന്ന നാന് റെഡിതാ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. യഥാർത്ഥ സംഭവം, അജിത്ത്- രജനി ചിത്രങ്ങളുടെ ഫൈറ്റ് മാസ്റ്റേഴ്സ്; ദിലീപ് ചിത്രം’തങ്കമണി’ അപ്ഡേറ്റ് …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]