
ദില്ലി: ദില്ലിയില്‍ സ്വിസ് വനിതയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇന്ന് രാവിലെയാണ് വിദേശവനിതയെ ദില്ലി തിലക് നഗറിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.
കൈകാലുകൾ ബന്ധിച്ച് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം, മുറിവേറ്റതിന്റെ പാടുകളുള്ള മൃതദേഹം അഴുകി തുടങ്ങിയ നിലയിലായിരുന്നു.പരിശോധനയിൽ വനിത സൂറിച്ച് സ്വദേശിയായ നിന ബെർഗറാണെന്നും, ഗുർപ്രീതിന്റെ ക്ഷണപ്രകാരം ഈമാസം 11ന് ഇന്ത്യയിലെത്തിയതാണെന്നും വ്യക്തമായി. പിന്നാലെയാണ് സുഹൃത്തായ ഗുർപ്രീത് സിംഗിനെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തത്.
യുവതിയുമായി മുറിയിലെത്തിയ ശേഷം കൈകാലുകൾ കെട്ടിയിട്ട് ശ്വാസം മുട്ടിച്ചും മർദിച്ചും കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക പരിശോധനയിൽ പോലീസിന് വ്യക്തമായത്. പിന്നീട് മാലിന്യം നിക്ഷേപിക്കുന്ന കവറിൽ ശരീരം പൊതിയുകയായിരുന്നു.
ശരീരം അഴുകി ദുർഗന്ധം വമിക്കാൻ തുടങ്ങിയപ്പോൾ കാറിൽ കൊണ്ടുപോയി റോഡിൽ തള്ളുകയും ചെയ്തു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഗുർപ്രീതാണ് കൊലപാതകിയെന്ന് പോലീസിന് സൂചന ലഭിച്ചത്.
സ്വിറ്റ്സർലാൻഡിൽവച്ച് പരിചയപ്പെട്ട യുവതിയും യുവാവും സുഹൃത്തുക്കളായിരുന്നു, ലെനയ്ക്ക് സ്വിറ്റസർലാൻഡിൽ മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഗുർപ്രീത് ലെനയെ ഇന്ത്യയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
ഇക്കാര്യം ചോദ്യം ചെയ്യലിൽ ഗുർപ്രീത് പറഞ്ഞതാണെന്നും ദില്ലി പോലീസ് അറിയിച്ചു. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ടേകാൽ കോടി രൂപയും കാറും പോലീസ് പിടിച്ചെടുത്തു.
പണത്തിന്റെ ഉറവിടവും പോലീസ് അന്വേഷിക്കുന്നുണ്ട്.
‘സോറി മിസ്റ്റർ അദാനി, ആ സമാധാന ഡീൽ എനിക്ക് വേണ്ട’; തിരിച്ചടിച്ച് മഹുവ മൊയിത്ര എംപി
മാത്യു കുഴൽനാടന് ധനവകുപ്പിന്റെ കത്ത് ; വീണ വിജയന് നികുതി അടച്ചെന്ന് സര്‍ക്കാർ, മറുപടി എത്ര തുക എന്ന് പറയാതെ
Last Updated Oct 21, 2023, 8:11 PM IST
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]