
തെലങ്കാന: തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സന്ദർശനത്തിനിടെ ജഗ്തിയൽ ജില്ലയിലെ ഭക്ഷണശാലയിൽ ‘ദോശ’ ഉണ്ടാക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രവർത്തകർ ഏറ്റെടുത്തതോടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി.
മൂന്ന് ദിവസത്തെ സന്ദർശനം അവസാനിപ്പിച്ച് ഡൽഹിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് രാഹുൽ ഗാന്ധി വെള്ളിയാഴ്ച അർമൂറിൽ പൊതു റാലിയെ അഭിസംബോധന ചെയ്തു.
നവംബർ 30 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയുടെ വിജയത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് കോൺഗ്രസ് എംപി പ്രസ്താവിച്ചു, “തെലങ്കാനയിൽ കോൺഗ്രസ് തരംഗം ഒരു സുനാമി പോലെ ഉയരുകയാണ്.”.
സംസ്ഥാനത്ത് പാർട്ടി നടത്തുന്ന വിജയഭേരി യാത്രയ്ക്കിടെ ഒരു റാലിയെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു, കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നാൽ കർഷകർക്ക് അവർ ഉത്പാദിപ്പിക്കുന്ന എല്ലാ വിളകൾക്കും മിനിമം താങ്ങു വിലയേക്കാൾ (എംഎസ്പി) 500 രൂപ കൂടുതൽ ലഭിക്കുമെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]