
വിക്രം നായകനായി എത്താനിരിക്കുന്ന ഒരു ചിത്രമാണ് ധ്രുവ നച്ചത്തിരം. ഗൗതം വാസുദേവ് മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
നവംബര്‍ 24നാണ് റിലീസ്. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിക്രം ചിത്രത്തിന്റെ പുതിയ ഒരു അപ്ഡേറ്റാണ് ചര്‍ച്ചയാകുന്നത്.
ഒക്ടോബര്‍ 24ന് വിക്രം ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിടുമെന്നതാണ് അപ്ഡേറ്റ്. ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ വിക്രം നായകനാകുമ്പോള്‍ വിജയത്തില്‍ കുറഞ്ഞൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല.
ഒരു സ്പൈ ത്രില്ലര്‍ ഗണത്തിലുള്ള ചിത്രമാണ് ഇത്. പല കാരണങ്ങളാല്‍ നീണ്ടുപോയ ചിത്രമാണ് ഒടുവില്‍ റിലീസിന് തയ്യാറായിരിക്കുന്നത്.
ഋതു വർമ്മ, ഐശ്വര്യ രാജേഷ്, സിമ്രാൻ, ആർ പാർത്ഥിപൻ, വിനായകൻ, രാധിക ശരത്കുമാർ, ദിവ്യദർശിനി, മുന്ന സൈമൺ, സതീഷ് കൃഷ്ണൻ, വംശി കൃഷ്ണ, സലിം ബെയ്ഗ് എന്നിവരടങ്ങുന്ന വമ്പൻ താരനിര വിക്രത്തിനൊപ്പം ധ്രുവ നച്ചത്തിരത്തില്‍ വേഷമിടുന്നു. വിക്രം ഒരു സീക്രട്ട് ഏജന്റായിട്ടാണ് ചിത്രത്തില്‍ വേഷമിടുന്നത്.
‘ജോൺ എന്നാണ്’ കഥാപാത്രത്തിന്റെ പേര്. മികച്ച വിജയമാകും എന്നാണ് പ്രതീക്ഷ.
ഉദയനിധി സ്റ്റാലിനാണ് ചിത്രത്തിന്റെ വിതരണം. പാ രഞ്ജിത്തിന്റെ തങ്കലാൻ എന്ന ചിത്രവും വിക്രമിന്റേതായി റിലീസിന് തയ്യാറെടുക്കുന്നുണ്ട്. ചിയാൻ വിക്രം നായകനാകുന്ന അറുപത്തിയൊന്നാമത്തെ ചിത്രം ‘തങ്കലാനില്‍’ മലയാളികളായ പാര്‍വതിയും മാളവിക മോഹനനും ചിത്രത്തില്‍ പ്രധാന സ്ത്രീ കഥാപാത്രങ്ങളാകുന്നു.
ജി വി പ്രകാശ് കുമാറാണ് സംഗീതം ഒരുക്കുന്നത്.
എസ് എസ് മൂർത്തിയാണ് കലാ സംവിധാനം നിര്‍വഹിക്കുന്നത്. കെ ഇ ജ്ഞാനവേല്‍ രാജയാണ് ചിത്രം നിര്‍മിക്കുന്നത്.
സംവിധായകൻ പാ രഞ്ജിത്തിന്റെ പുതിയ ചിത്രത്തിന്റെ പശ്ചാത്തലം കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്ഡ്സ് ആണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാര്‍ ഗോള്‍ഡ് ഫീല്ഡ്സില് നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ‘തങ്കലാൻ’ എന്ന ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം.
Read More: വിജയ്യെയും അത്ഭുതപ്പെടുത്തി ബാലയ്യ, ലിയോയുടെ കളക്ഷൻ കുതിപ്പിലും നേട്ടവുമായി ഭഗവന്ത് കേസരി Last Updated Oct 21, 2023, 9:30 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]