
കെയ്റോ: ഇസ്രയേൽ – ഹമാസ് യുദ്ധം ചർച്ച ചെയ്യാൻ ഈജിപ്തിലെ കെയ്റോവിൽ അറബ് ഉച്ചകോടി തുടങ്ങി. പലസ്തീൻ ജനത എവിടേക്കും ഓടിപ്പോകാൻ ഉദ്ദേശിക്കുന്നില്ല എന്നും മാതൃരാജ്യത്ത് തുടരുമെന്നും പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ് ആമുഖ പ്രസംഗത്തിൽ പറഞ്ഞു. ഖത്തർ, യു എ ഇ, സൗദി അറേബ്യ, ബഹ്റൈൻ, കുവൈത്ത്, ജോർദാൻ, ഇറാഖ്, സൈപ്രസ് രാജ്യങ്ങളാണ് ഈജിപ്തിൽ ഒത്തു ചേരുന്നത്. ഐക്യ രാഷ്ട്ര സഭ ജനറൽ സെക്രട്ടറിയും ജപ്പാൻ, ജർമനി, തുർക്കി, ഗ്രീസ് എന്നീ രാജ്യങ്ങളിലെയും പലസ്തീൻ്റെയും പ്രതിനിധികൾ ഉച്ചക്കോടിയിൽ പങ്കെടുക്കുന്നുണ്ട്. അറബ് ലീഗ് സെക്രട്ടറി ജനറൽ അടക്കമുള്ളവരും കെയ്റോയിൽ ചേരുന്ന ഉച്ചകോടിയിൽ പങ്കെടുക്കുകയാണ്. ദിവസങ്ങളായി തുടരുന്ന ഇസ്രയേൽ – ഹമാസ് യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാനശ്രമങ്ങൾ അറബ് ഉച്ചകോടിയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതിനിടെ ഇസ്രയേൽ – ഹമാസ് യുദ്ധം മൂർച്ചിക്കുന്നതിനിടെ ഇസ്രായേലിന് വൻ സാമ്പത്തിക സഹായ വാഗ്ദാനവുമായി അമേരിക്ക രംഗത്തെത്തിയിട്ടുണ്ട്. 105 ബില്യൺ ഡോളറാണ് ( 1.17 ലക്ഷം കോടി രൂപ ) പ്രതിരോധത്തിനായി ഇസ്രായേലിന് അമേരിക്ക അനുവദിക്കുമെന്ന് അറിയിച്ചത്. ഇസ്രയേൽ – പലസ്തീൻ സമാധാന ശ്രമങ്ങൾക്കിടെയാണ് ഇത്രയും വലിയ തുക സൈനിക സഹായമായി യുഎ സ് അനുവദിച്ചതെന്നും ശ്രദ്ധേയം. അമേരിക്കയുടെ സഖ്യകക്ഷികൾക്കുള്ള പിന്തുണ ശക്തിപ്പെടുന്നതിന്റെ ഭാഗമായാണ് ഇരു രാജ്യങ്ങൾക്കും ഫണ്ട് അനുവദിച്ചതെന്ന് ജോ ബൈഡന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ പറഞ്ഞു.
അമേരിക്കക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് സഹായം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മെക്സിക്കോയുമായുള്ള അതിർത്തി ശക്തിപ്പെടുത്താനും കുടിയേറ്റം തടയാനും കൂടുതൽ പണം അനുവദിച്ചു. അതിർത്തി സുരക്ഷക്കായി 14 ബില്ല്യൺ ഡോളറാണ് ചെലവാക്കുന്നത്. റഷ്യയുമായുള്ള യുദ്ധത്തിനിടെ യുക്രൈന് സഹായമായി 61.4 ബില്യൺ ഡോളറും അനുവദിക്കാൻ നിർദേശമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
Last Updated Oct 21, 2023, 7:23 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]