
ജയ്പുർ: രാജസ്ഥാനിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുന്നു. കോൺഗ്രസും ബിജെപിയും തങ്ങളുടെ സ്ഥാനാർഥിപ്പട്ടിക പുറത്തു വിട്ടു. മുതിർന്ന നേതാക്കളായ വസുന്ധര രാജെയും അശോക് ഗെഹ്ലോട്ടും, സച്ചിൻ പൈലറ്റും ഈ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ മുഖങ്ങൾ ആകും. 33 പേരടങ്ങുന്ന ആദ്യ സ്ഥാനാർഥിപ്പട്ടിക കോൺഗ്രസ് പുറത്തു വിട്ടു . സച്ചിൻ പൈലറ്റ്, ഗെഹ്ലോട്ട് പക്ഷങ്ങൾക്കു തുല്യ പ്രാധാന്യം ആണ് കോൺഗ്രസ് കൊടുത്തിരിക്കുന്നത്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് സർദാർപുരയിൽ നിന്നും മുൻ ഉപ മുഖ്യമന്ത്രി സച്ചിൻ പൈലറ്റ് ടോങ്കിൽ നിന്നുമാണ് മത്സരിക്കുന്നത്.
10 സ്ത്രീകൾ അടക്കം 83 പേരടങ്ങുന്ന രണ്ടാം ഘട്ട പട്ടിക ബിജെപി പുറത്തു വിട്ടു. വസുന്ധര രാജെയെ മുൻ നിർത്തി രാജസ്ഥാനിൽ പ്രചരണം നടത്തുന്നത്. ആദ്യഘട്ട പട്ടികയിൽ വസുന്ധര രാജെയുടെ പേര് ഇടം പിടിച്ചില്ലെങ്കിലും തന്റെ സ്ഥിരം കോട്ടയായ ഝൽറാപ്പാട്ടാനിൽ നിന്ന് തന്നെ യാണ് മുൻ മുഖ്യമന്ത്രി കൂടിയായ വസുന്ധര രാജെ വീണ്ടും മത്സരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]