
ചില മനുഷ്യരുടെ കഴിവുകൾ കാണുമ്പോൾ ശരിക്കും നാം അന്തംവിട്ടു പോകും. അസാധാരണം എന്ന് തോന്നുന്ന പല കാര്യങ്ങളും പലരും ചെയ്യുന്നത് ഇന്ന് നാം സോഷ്യൽ മീഡിയകളിലൂടെ കാണാറുണ്ട്. അങ്ങനെ വ്യത്യസ്തമായ കാര്യങ്ങൾ ചെയ്ത് ലോക റെക്കോർഡുകൾ സ്വന്തമാക്കുന്നവരും അനവധിയാണ്. അതുപോലെ ഒരു 62 -കാരൻ ലോക റെക്കോർഡ് സ്വന്തമാക്കിയത് തലയിൽ 319 വൈൻ ഗ്ലാസുകൾ ബാലൻസ് ചെയ്തുകൊണ്ടാണ്.
സൈപ്രസിലെ പാഫോസിലെ താമസക്കാരനായ അരിസ്റ്റോടെലിസ് വലോറിറ്റിസാണ് തന്റെ തലയിൽ 319 വൈൻ ഗ്ലാസുകൾ ബാലൻസ് ചെയ്ത് പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് നേടി ലോകത്തെ വിസ്മയിപ്പിച്ചിരിക്കുന്നത്. നേരത്തെ 270 ഗ്ലാസുകൾ തലയിൽ വച്ച് ബാലൻസ് ചെയ്ത എൻറ്റിനോസ് കാന്തിയുടെ റെക്കോർഡാണ് ഇപ്പോൾ അദ്ദേഹം തകർത്തിരിക്കുന്നത്. ഗിന്നസ് വേൾഡ് റെക്കോർഡ് വലോറിറ്റിസിന്റെ ഈ അത്ഭുതകരമായ പ്രകടനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
വീഡിയോ തുടങ്ങുമ്പോൾ തന്നെ വലോറിറ്റിസ് വൈൻ ഗ്ലാസ് തലയിൽ വച്ചുകൊണ്ട് ബാലൻസ് ചെയ്ത് നിൽക്കുന്നത് കാണാം. ഒപ്പം മറ്റൊരു മനുഷ്യൻ അദ്ദേഹത്തിന്റെ തലയ്ക്ക് മുകളിൽ ഗ്ലാസ് വച്ചുകൊണ്ട് ബാലൻസ് ചെയ്യാൻ സഹായിക്കുന്നതും വീഡിയോയിൽ കാണാം. അവസാനം ഗ്ലാസുകൾ നിലത്ത് വീഴുന്നുണ്ട് എങ്കിലും റെക്കോർഡ് നേടാൻ അദ്ദേഹത്തിന് സാധിച്ചു.
1995 മുതലാണ് അദ്ദേഹം തന്റെ ഗ്ലാസ് ബാലൻസിങ് തുടങ്ങുന്നത്. ആദ്യമായിട്ടല്ല അദ്ദേഹം റെക്കോർഡ് സ്വന്തമാക്കുന്നതും. നേരത്തെ 49 ഗ്ലാസുകൾ വച്ചുകൊണ്ട് അദ്ദേഹം ഡാൻസ് ചെയ്തിട്ടുണ്ട്. ഇത്തവണ 30 കിലോ ഭാരമാണ് അദ്ദേഹം തലയിൽ വച്ച ഗ്ലാസുകൾക്കാകെ കൂടിയുള്ളത്. 50 കിലോ ഭാരമുള്ള മണൽച്ചാക്ക് തലയിലേറ്റി പരിശീലിച്ചു കൊണ്ടാണ് അദ്ദേഹം തന്റെ കഴുത്തിന് ശക്തി പകർന്നത്.
വായിക്കാം: ജിമ്മിൽ പോകാൻ മടിയും പേടിയുമാണോ? ‘ഷൈ ഗേൾ’ വർക്കൗട്ടുകൾ ട്രെൻഡാവുന്നു
:
Last Updated Oct 21, 2023, 7:04 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]