
ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ മത്സരത്തിൽ ഓസ്ട്രേലിയ പാകിസ്ഥാനെ 62 റൺസിനു പരാജയപ്പെടുത്തി. ഡേവിഡ് വാർണർ 124 പന്തിൽ 163 റൺസെടുത്തപ്പോൾ മിച്ചൽ മാർഷ് 108 പന്തിൽ 121 റൺസെടുത്ത് വർണർക്കു മികച്ച പിന്തുണ നൽകി. ഓപ്പണർ ബാറ്റസ്മാൻ മാരുടെ സെഞ്ച്വറികൾ ഓസ്ട്രേലിയയെ 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 367 റൺസെടുക്കാൻ സഹായിച്ചു. ഷഹീൻ അഫ്രീദി അഞ്ച് വിക്കറ്റ് വീഴ്ത്തിയിട്ടും (54ന് 5) പാറ്റ് കമ്മിൻസിന്റെ നേതൃത്വത്തിലുള്ള ടീമിന് കൂറ്റൻ സ്കോർ നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താനെ ആദം സാമ്പയുടെ 53 റൺസ് വഴങ്ങിയുള്ള 4 വിക്കറ്റ് പ്രകടനം 305 റൺസിൽ ഒതുക്കി. ഇമാം ഉൾ ഹഖും (70) അബ്ദുല്ല ഷഫീഖും (64) ചേർന്ന 134 റൺസിന്റെ മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും പിന്നീട് വന്നവർക്കൊന്നും തിളങ്ങാനായില്ല. ഇതോടെ ടൂർണമെന്റിൽ പാകിസ്ഥാൻ തുടർച്ചയായ രണ്ടാം തോൽവി ഏറ്റുവാങ്ങി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]