
കൊച്ചി – ഐ.എസ്.എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സിനെ അവരുടെ തട്ടകത്തില്‍ ആദ്യം ഗോളടിച്ച് ഞെട്ടിച്ച് നോര്‍ത്ഈസ്റ്റ് യുനൈറ്റഡ്. രണ്ടാം പകുതിയില്‍ തിരിച്ചടിച്ചെങ്കിലും മഞ്ഞപ്പടക്ക് പോയന്റ് പങ്കുവെക്കേണ്ടി വന്നു (1-1).
പരിക്കും സസ്പന്‍ഷനും അലട്ടുന്ന ബ്ലാസ്റ്റേഴ്സിനെതിരെ പന്ത്രണ്ടാം മിനിറ്റില്‍ തന്നെ നോര്‍ത്ഈസ്റ്റ് ലീഡ് നേടി. ഗാലറിയെ നിശ്ശബ്ദമാക്കി നെസ്റ്റര്‍ അല്ബിയാക്കാണ് ഗോളടിച്ചത്. ഗോളവസരമൊരുക്കിയത് മലയാളി താരം എം.എസ് ജിതിനായിരുന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഡാനിഷ് ഫാറൂഥഖിയിലൂടെ ബ്ലാസ്റ്റേഴ്സ് തിരിച്ചടിച്ചു. പിന്നീട് വിജയം നേടാനായി കിട്ടിയ അവസരങ്ങള്‍ വിബിന് മോഹനനും ഇശാന് പണ്ഡിതയും പാഴാക്കി.
മറ്റൊരു കളിയില്‍ രണ്ടാം പകുതിയിലെ ഇരട്ട ഗോളില്‍ എഫ്.സി ഗോവ 2-1 ന് ഈസ്റ്റ്ബംഗാളിനെ തോല്പിച്ചു. ഗോവയും മോഹന്‍ബഗാനും മൂന്നു കളിയും ജയിച്ച് ഒന്നാം സ്ഥാനം പങ്കിടുകയാണ്. മുംബൈ സിറ്റിക്ക് മൂന്നു കളിയിലും ബ്ലാസ്റ്റേഴ്സിന് നാലു കളിയിലും ഏഴ് വീതം പോയന്റുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
