ബ്രഹ്മശ്രീ സ്വാമി സൂര്യനാരായണ ദീക്ഷിതരുടെ 124-ാമത് ജന്മദിന സമ്മേളനം ഒക്ടോബർ 28 ന് ;സമ്മേളനോദഘാടനം സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ
സ്വന്തം ലേഖകൻ
കോത്തല: തെന്നിന്ത്യയിലെ ഏറ്റവും വലിയ സൂര്യ ക്ഷേത്രമെന്ന പേരിൽ പ്രസിദ്ധിയാർജ്ജിച്ച സൂര്യനാരായണപുരം ക്ഷേത്രത്തിന്റെയും വൈദീക പഠന കേന്ദ്രത്തിന്റെയും ആവിർഭാവത്തിനു കാരണഭൂതനായ ബ്രഹ്മശ്രീ സ്വാമി സൂര്യനാരായണ ദീക്ഷിതരുടെ 124-ാമത് ജന്മദിന സമ്മേളനം ഒക്ടോബർ 28 ശനിയാഴ്ച എസ്.എൻ പുരം സൂര്യക്ഷേത്രങ്കണത്തിൽ ആഘോഷിക്കുകയാണ്.
സൂര്യ നാരായണപുരം ദേവസ്വം പ്രസിഡന്റ് സുനീഷ് കെ ഗുരുകാരുണ്യം അദ്ധ്യക്ഷത വഹിക്കും. സമ്മേളനോദഘാടനം സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവഹിക്കും. ജന്മദിനശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘടനവും അനുഗ്രഹ പ്രഭാഷണവും ശിവഗിരിമഠം ശ്രീനാരായണ ധർമ്മസംഘം പ്രസിഡണ്ട് ശ്രീമദ് സച്ചിദാനന്ദ സ്വാമികൾ നിർവഹിക്കും. ക്ഷേത്ര വികസന പ്രവർത്തനങ്ങളുടെ ഉദഘാടനവും ആദ്യഫണ്ട് സ്വീകരിക്കലും എംഎൽഎ ചാണ്ടി ഉമ്മൻ നിർവഹിക്കും, മുഖ്യ പ്രഭാഷണം , മുൻ മിസ്റ്റോറാം ഗവർണർ കുമ്മനം രാജശേഖരൻ നടത്തും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഷിജോ രവീന്ദ്രൻ വെട്ടിക്കാട്ടിൽ ആദ്യ ഫണ്ട് സമർപ്പിക്കും,കൂരോപ്പട പഞ്ചായത്ത് പ്രസിഡന്റ് ഷീല ചെറിയാൻ, എസ്എൻഡിപി യോഗം കോട്ടയം യൂണിയൻ വൈസ് പ്രസിഡന്റ് വി.എം ശശി, കൗൺിസിലർ പി.വി വിനോദ്, പഞ്ചായത്തംഗം ആശാ ബിനു, ആഘോഷ കമ്മറ്റി ജന.കൺവീനർ വി.എസ് രവീന്ദ്രൻ വെട്ടിക്കാട്ടിൽ, വൈസ്.ചെയർമാൻ പി.കെ പുരുഷോത്തമൻ പുത്തൻപറമ്പിൽ, ജോ.കൺവീനർ കെ.കെ ഗോപി, ദേവസ്വം സെക്രട്ടറി പി റ്റി വിജുമോൻ തുടങ്ങിയവർ നേതൃത്വം നൽകും.
താന്ത്രിക വിദ്യപഠനം ബ്രാഹ്മണർക്കു മാത്രം ഉണ്ടായിരുന്ന കാലഘട്ടത്തിൽ ജാതി മത വിത്യാസമില്ലാതെ ആയിരത്തിലധികം ശിഷ്യർക്ക് താന്ത്രിക വിദ്യാഭ്യാസം പകർന്നു നൽകിയിരുന്ന സ്വാമി, അമരകോശം, സിന്ധരൂപം, ബാലപ്രബോധനം, വ്യാകരണം, തന്ത്ര ശാസ്ത്രം, വൈദ്യം, വേദാന്തം, തർക്കശാസ്ത്രം തുടങ്ങി വിവിധ മേഖലകളിൽ പേരുകേട്ട പണ്ഡിതനുമായിരുന്നു ബ്രഹ്മശ്രീ സ്വാമി സൂര്യനാരായണ ദ്വീക്ഷിതർ.
ഗുരു ബ്രഹ്മശ്രീ സൂര്യനാരായണ ദ്വീക്ഷിത സ്വാമിയുടെ സ്മരണ നിലനിർത്താനായി അദേഹത്തിന്റെ വത്സല ശിഷ്യന്മാർ സ്ഥാപിച്ചതാണ് “സൂര്യനാരായണ ഗുരുകുല ശ്രീനാരായണ വൈദിക പരിഷത്ത്”. കേരളത്തിലെ ആറ് ജില്ലകളിൽ പ്രമുഖ ക്ഷേത്രങ്ങളിൽ പുരോഹിതർ ഈ വൈദിക പരിഷത്തിലെ പഠിതാക്കാളാണ്. ലഘുപുജാരത്നം എന്ന വൈദിക ഗ്രന്ഥവും ബ്രഹ്മശ്രീ മലക്കൽ ശങ്കരൻ ജ്യോത്സ്യർ രചിച്ച അനുബന്ധ വിവരങ്ങളും അടിസ്ഥാനമാക്കിയാണ് സൂര്യനാരായണപുരത്തെ വൈദിക പാഠ്യപദ്ധതി തയ്യാറാക്കിരിക്കുന്നത് ശിവഗിരി മഠത്തിലും ഈ രീതി തന്നെയാണ് പിന്തുടരുന്നത്.
ജന്മദിന ആഘോഷങ്ങളോടനുബന്ധിച്ചു ക്ഷേത്രത്തിൽ മഹാഗണപതിഹോമം, നവഗ്രഹശാന്തിഹവനം, വിശേഷാൽപൂജ, അഖണ്ഡനാമജപം, ഭഗവതപാരായണം, ജന്മദിനസമ്മേളനം, ആദരിക്കൽ, മഹാപ്രസാദമൂട്ട് തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]