ജറുസലം ∙
ഇല്ലാതാക്കുമെന്നും ലക്ഷ്യം നേടുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി
. ബന്ദികളെ മോചിപ്പിച്ച് തിരികെയെത്തിക്കും.
ശത്രുക്കളെ കീഴടക്കുന്ന ഒരു പോരാട്ടത്തിലാണ് നമ്മൾ. ഇറാനിയൻ അച്ചുതണ്ടിനെ നശിപ്പിക്കണമെന്നും അതു ചെയ്യാൻ നമുക്ക് ശക്തിയുണ്ടെന്നും ബെന്യാമിൻ നെതന്യാഹു പറഞ്ഞു.
ഇസ്രയേൽ ഡിഫൻസ് ഫോഴ്സിനെ (ഐഡിഎഫ്) അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
‘‘വരും വർഷത്തിൽ നമ്മുടെ മുന്നിലുള്ളത് ഈ ലക്ഷ്യമാണ്. നമ്മുടെ എല്ലാ യുദ്ധ ലക്ഷ്യങ്ങളും കൈവരിക്കാൻ നമ്മൾ ദൃഢനിശ്ചയം ചെയ്തിട്ടുണ്ട്.
ഹമാസിന്റെ ഉന്മൂലനം പൂർത്തിയാക്കണം. നമ്മുടെ ബന്ദികളെ മോചിപ്പിക്കാനും ഗാസ ഇനി ഇസ്രായേലിന് ഭീഷണിയാകില്ലെന്ന് ഉറപ്പാക്കാനും കഴിയണം.
സുരക്ഷയ്ക്കും വിജയത്തിനും സമാധാനത്തിനും അവസരങ്ങൾ തുറക്കണം. ഇത് ഇസ്രയേലിന്റെ സുരക്ഷയിൽ ഒരു ചരിത്ര വർഷമാകും’’ – നെതന്യാഹു പറഞ്ഞു.
ഇത് സുരക്ഷയുടെയും വിജയത്തിന്റെയും ഐക്യത്തിന്റെയും വർഷമാകട്ടെയെന്നും ബെന്യാമിൻ നെതന്യാഹു പറഞ്ഞു.
ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഇയാൽ സമീർ, പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് എന്നിവരോടൊപ്പം ആയിരുന്നു ഐഡിഎഫ് ജനറൽ സ്റ്റാഫ് ഫോറത്തെ നെതന്യാഹു സന്ദർശിച്ചത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]