രാജ്യത്ത് ഇന്ന് മുതൽ പരിഷ്കരിച്ച ജിഎസ്ടി നിരക്കുകൾ രാജ്യത്ത് ഇന്ന് മുതൽ പരിഷ്കരിച്ച ജിഎസ്ടി നിരക്കുകൾ. 5, 18, 40 ശതമാനം ജിഎസ്ടി നിരക്കുകൾ മാത്രമാക്കിയ കേന്ദ്ര നയം ഇന്ന് നടപ്പിലാകും.
മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്തു. ജനങ്ങൾക്ക് നവരാത്രി ആശംസകൾ നേർന്നുകൊണ്ട് തുടങ്ങിയ മോദി ജിഎസ്ടി സേവിംഗ്സ് ഉത്സവത്തിന് നാളെ മുതൽ തുടക്കമാവും എന്ന് വ്യക്തമാക്കി.
സാധാരണക്കാർക്ക് വലിയ ആശ്വാസമാകും ഈ മാറ്റം എന്നും നരേന്ദ്ര മോദി പറഞ്ഞു. ഈ പരിഷ്ക്കാരം ഇന്ത്യയുടെ വികാസത്തെ ത്വരിതപ്പെടുത്തുമെന്നും മധ്യവർഗം, യുവാക്കൾ, കർഷകർ അങ്ങനെ എല്ലാവർക്കും പ്രയോജനം ലഭിക്കും, ദൈനംദിന ആവശ്യങ്ങൾ വളരെ കുറഞ്ഞ ചിലവിൽ നിറവേറ്റപ്പെടും.
നികുതി ഭാരത്തിൽ നിന്ന് ജനങ്ങൾക്ക് മോചനം ഉണ്ടാകും എന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സിപിഐ ഇരുപത്തഞ്ചാം പാർട്ടി കോൺഗ്രസിൻ്റെ പ്രതിനിധി സമ്മേളനത്തിൻ്റെ ഇന്ന് തുടക്കം സിപിഐ ഇരുപത്തഞ്ചാം പാർട്ടി കോൺഗ്രസിൻ്റെ പ്രതിനിധി സമ്മേളനത്തിൻ്റെ ഇന്ന് തുടക്കം.
രാവിലെ പത്ത് മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ സിപിഎം ജനറല് സെക്രട്ടറി എംഎ ബേബിയും മറ്റ് ഇടത് പാർട്ടി നേതാക്കളും പങ്കെടുക്കും. ക്യൂബൻ അംബാസിഡർ അടക്കമുള്ള നയതന്ത്ര പ്രതിനിധികളെയും ഉൽഘാടന ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ഉച്ചയ്ക്ക് ശേഷം രാഷ്ട്രീയ പ്രമേയവും സംഘടനാ റിപ്പോർട്ടും അവതരിപ്പിക്കും. സമ്മേളനം നിയന്ത്രിക്കുന്ന പ്രസീഡിയതിൽ കേരളത്തിൽ നിന്നും പി പി സുനീറിനെ ഉൾപ്പെടുത്തി.
ഇന്നലെ ചേർന്ന യോഗങ്ങളിൽ പ്രായപരിധി അടക്കമുള്ള വിഷയങ്ങൾ ചർച്ചയായില്ല. അതേസമയം പ്രായപരിധി കർശനമായി നടപ്പാക്കണം എന്ന നിലപാടിൽ കേരള ഘടകം ഉറച്ചു നിൽക്കുകയാണ്.
എച്ച് വൺ ബി വിസകൾക്ക് ഫീസ് പ്രാബല്യത്തിൽ വാഷിങ്ടൺ യുഎസ് ഏർപ്പെടുത്തുന്ന പുതിയ H1ബി ഫീസ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പുതിയ അപേക്ഷകൾക്ക് ഒരു ലക്ഷം ഡോളറിന്റെ (88 ലക്ഷം രൂപ) ഫീസാണ് ട്രംപ് ഭരണകൂടം ചുമത്തിയത്.
ഇന്ന് ഇന്ത്യൻ സമയം രാവിലെ 9:31 മുതലാണ് ഫീസ് ഈടാക്കുക. നിലവിലെ H1ബി വീസകൾക്ക് ഇത് ബാധകമല്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
അതേസമയം, പുതിയ ട്രംപ് നയത്തിൽ ആശങ്ക രേഖപ്പെടുത്തി യുഎസ് ചേംബർ ഓഫ് കോമേഴ്സ് രംഗത്തെത്തി. ട്രംപ് ഭരണകൂടവുമായി ചർച്ചകൾ നടത്തുമെന്നും ചേംബർ അറിയിച്ചു.
ദൃശ്യം 3 സിനിമയുടെ പൂജ ഇന്ന് എറണാകുളത്ത് നടക്കും മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന ദൃശ്യം 3 സിനിമയുടെ പൂജ ഇന്ന് എറണാകുളത്ത് നടക്കും. ദാദാ സാഹിബ് ഫാൽക്കേ അവാർഡ് പ്രഖ്യാപനത്തിന് ശേഷം ആദ്യമായിട്ടാണ് മോഹൻലാൽ ഒരു സിനിമയുടെ ഭാഗമാകുന്നത്.
തൊടുപുഴയിലാണ് നേരത്തെ ദൃശ്യം 3 സിനിമയുടെ ആദ്യ ചിത്രീകരണം. നിശ്ചയിച്ചിരുന്നതെങ്കിലും അത് കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു.
ഇന്ന് വൈകിട്ട് താരം അവാർഡ് സ്വീകരിക്കാനായി ദില്ലിക്ക് പോകും. നാളെ രാഷ്ടപതിയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങും.
പാലിയേക്കരയിലെ ടോൾ പിരിവ് പുനരാരംഭിക്കുന്നതിൽ ഹൈക്കോടതി ഉത്തരവ് ഇന്ന് ഇടപ്പളളി , മണ്ണൂത്തി ദേശീയ പാതയിൽ പാലിയേക്കരയിലെ ടോൾ പിരിവ് പുനരാരംഭിക്കുന്നതിൽ ഹൈക്കോടതി ഉത്തരവ് ഇന്ന്. വ്യവസ്ഥകളോടെ ടോൾ പുനരാരംഭിക്കുന്നത് അനുവദിക്കാമെന്ന് കോടതി കഴിഞ്ഞ ദിവസം പരാമർശിച്ചിരുന്നു.
ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടർന്ന് ഒരു മാസം മുന്പാണ് പാലിയേക്കരയിലെ ടോൾ പിരിവ് കോടതി താൽക്കാലികമായി തടഞ്ഞത്. ടോൾ പിരിവ് പുനരാരംഭിക്കാൻ ദേശീയ പാത അതോറിറ്റി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് ലഭിച്ചിരുന്നില്ല.
ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലമാറ്റം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലമാറ്റം എന്നിവയിൽ പൂർണ സ്വാതന്ത്യം വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഒരു പദവിയിൽ കുറഞ്ഞത് രണ്ടു വർഷ കാലാവധി വേണമെന്നും സ്ഥലംമാറ്റത്തിനും നിയമനത്തിനും സിവിൽ സർവീസ് ബോർഡിന്റെ അനുമതി ആവശ്യമാണെന്നും സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ നേരത്തെ ഉത്തരവിട്ടിരുന്നു.
ഇത് ചോദ്യം ചെയ്താണ് സര്ക്കാരിന്റെ അപ്പീൽ. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി അശോകിനെ സ്ഥലം മാറ്റിയ ഉത്തരവ് രണ്ട് തവണ ട്രിബ്യൂണൽ സ്റ്റേ ചെയ്തിരുന്നു.
ഈ സ്റ്റേ ഉത്തരവിനേയും സർക്കാർ ഹൈക്കോടതിയിൽ ചോദ്യം ചെയ്യുന്നുണ്ട്. സംസ്ഥാന സർക്കാരിനായി ചീഫ് സെക്രട്ടറി സമർപ്പിച്ച ഹർജിയിൽ അഡ്വക്കേറ്റ് ജനറൽ തന്നെ കോടതിയിൽ ഹാജരാകും.
നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്തിമ വാദം പൂർത്തിയാക്കിയ കേസിൽ പ്രോസിക്യൂഷൻ ആരോപണങ്ങളിലെ സംശയ നിവാരണമാണ് തുടരുന്നത്.
വൈകാതെ കേസിൽ വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൾസർ സുനി ഒന്നാം പ്രതിയായ കേസിൽ നടൻ ദിലീപാണ് എട്ടാം പ്രതി.
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒൻപത് പേർ ചികിത്സയിൽ തുടരുന്നു കോഴിക്കോട് മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒൻപത് പേർ ചികിത്സയിൽ തുടരുന്നു. മലപ്പുറം, പാലക്കാട്, കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.
കഴിഞ്ഞ ദിവസം രോഗം ബാധിച്ച് മരിച്ച ചാവക്കാട് സ്വദേശി റഹീം താമസിച്ച കോഴിക്കോട് പന്നിയങ്കരയിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. സമീപത്തെ ജലാശയങ്ങളിൽ ക്ലോറിനേഷൻ നടത്തി.
റഹീമിന് രോഗം പിടിപെട്ടത് എവിടെ നിന്നാണെന്ന് കണ്ടെത്താനായിട്ടില്ല. ഇയാൾ താമസിച്ച കോഴിക്കോട്ടെ വാടക വീട്ടിലെ ജല സാംപിളുകൾ തിരുവനന്തപുരത്തെ സ്റ്റേറ്റ് ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
കൗൺസിലർ അനിൽ കുമാറിന്റെ ആത്മഹത്യ: ബിജെപിയുടെ പൊലീസ് സ്റ്റേഷന് മാര്ച്ച് തിരുവനന്തപുരം കൗൺസിലർ അനിൽ കുമാറിന്റെ ആത്മഹത്യയിൽ പൊലീസ്, സിപിഎം ഗൂഡാലോചന ആരോപിച്ച് ബിജെപി ഇന്ന് തന്പാനൂര് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും. അനിൽകുമാർ പ്രസിഡന്റ് ആയിരുന്ന ഫാം ടൂർ സൊസൈറ്റിയിലെ നിക്ഷേപകരിൽ ചിലർക്ക് പണം തിരികെ കൊടുക്കണമെന്ന് ആവശ്യപ്പെട്ട് തമ്പാനൂർ പൊലീസ് സമ്മർദ്ദം ചെലുത്തിയിരുന്നുവെന്നാണ് ബിജെപി ആരോപണം.
അഴിമതിക്കേസിൽ സിപിഎം കൗൺസിലറെ പിടികൂടിയതിന് പിന്നാലെ സാമ്പത്തിക ക്രമക്കേട് ബിജെപിയുടെ കൗൺസിലർമാർക്കെതിരെയും ഉയർത്താനുള്ള ശ്രമമായിരുന്നെന്നുമാണ് ബിജെപിയുടെ വാദം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]