വാഷിങ്ടൺ: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ ചർച്ചകൾ പുനരാരംഭിക്കുന്നതിനായി കേന്ദ്ര വാണിജ്യമന്ത്രി പിയുഷ് ഗോയൽ അമേരിക്കയിലെത്തി. ന്യൂയോർക്കിൽ ഇന്നു മുതൽ ആരംഭിക്കുന്ന ചർച്ചകൾക്ക് പിയുഷ് ഗോയലാണ് ഇന്ത്യൻ സംഘത്തെ നയിക്കുന്നത്.
യുഎസ് കോമേഴ്സ് സെക്രട്ടറി ഹൊവാർഡ് ലട്ട്നിക്ക്, യുഎസ് വ്യാപാര പ്രതിനിധി ജേമിസൺ ഗ്രിയർ, അസിസ്റ്റന്റ് ട്രേഡ് പ്രതിനിധി ബ്രെൻഡൻ ലിഞ്ച് തുടങ്ങിയവർ അമേരിക്കൻ സംഘത്തിലുണ്ടാകും. ഇരുരാജ്യങ്ങളും തമ്മിൽ എത്രയും വേഗം ഒരു വ്യാപാര കരാർ യാഥാർത്ഥ്യമാക്കാനുള്ള നീക്കങ്ങൾ ഊർജ്ജിതമാണെന്ന് ബന്ധപ്പെട്ട
കേന്ദ്രങ്ങൾ അറിയിച്ചു. ഇതിനിടെ, അമേരിക്ക ഏർപ്പെടുത്തിയ പുതിയ എച്ച്-1ബി വിസ ഫീസ് ഇന്ന് നിലവിൽ വന്നു.
ട്രംപ് ഭരണകൂടം കൊണ്ടുവന്ന നിയമപ്രകാരം പുതിയ വിസ അപേക്ഷകർ ഒരു ലക്ഷം ഡോളർ (ഏകദേശം 88 ലക്ഷം രൂപ) ഫീസ് നൽകണം. ഇന്ത്യൻ സമയം രാവിലെ 9:31 മുതലാണ് പുതിയ ഫീസ് ഈടാക്കിത്തുടങ്ങുന്നത്.
അതേസമയം, നിലവിൽ എച്ച്-1ബി വിസയുള്ളവരെ ഈ നിയമം ബാധിക്കില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്. വിസ പുതുക്കുന്നതിനോ, അമേരിക്കയ്ക്ക് പുറത്തുപോയി തിരികെ വരുന്നതിനോ ഈ ഭീമമായ ഫീസ് നൽകേണ്ടതില്ല.
ഇത് ഒറ്റത്തവണ അടയ്ക്കേണ്ട തുകയാണെന്നും വാർഷിക ഫീസല്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വിശദീകരിച്ചു.
ട്രംപ് ഭരണകൂടത്തിൻ്റെ പുതിയ നയത്തിൽ യുഎസ് ചേംബർ ഓഫ് കോമേഴ്സ് ആശങ്ക പ്രകടിപ്പിക്കുകയും വിഷയത്തിൽ ചർച്ച നടത്തുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]