കുവൈത്ത് സിറ്റി: കുവൈത്തിൽ മാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ. സാദ് അൽ-അബ്ദുല്ലയിലാണ് നാടിനെ നടുക്കിയ സംഭവം.
കുവൈത്തി പൗരനായ യുവാവിനെയാണ് പോലീസ് പിടികൂടിയത്. കൊലപാതകത്തിലേക്ക് നയിച്ച കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
സംഭവസമയം വീട്ടിലുണ്ടായിരുന്ന മകൾ, ഗുരുതരമായി പരിക്കേറ്റ അമ്മയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതേ ആശുപത്രിയിൽ വെച്ചാണ് പ്രതിയായ മകനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്.
അറസ്റ്റ് ചെയ്യുമ്പോൾ ഇയാളുടെ പക്കൽ നിന്നും കൊലപാതകത്തിന് ഉപയോഗിച്ച രക്തം പുരണ്ട കത്തിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
പ്രതിയെ വിശദമായ ചോദ്യം ചെയ്യലിനായി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. തുടർ നടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
പ്രതി മുൻപ് ലഹരിമരുന്ന് കേസുകളിൽ ഉൾപ്പെട്ടിരുന്നതായും വിവരമുണ്ട്. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]