ആലപ്പുഴ/വയനാട്: സംസ്ഥാനത്ത് വീണ്ടും പൊലീസ് ഉദ്യോഗസ്ഥരുടെ ആത്മഹത്യ. വയനാട്ടിലും ആലപ്പുഴയിലും രണ്ട് സിവില്‍ പൊലീസ് ഓഫീസര്‍മാരാണ് ജീവനൊടുക്കിയത്. വയനാട് പുൽപ്പള്ളിയിൽ സസ്പെന്‍ഷനിലായിരുന്ന സിവില്‍ പൊലീസ് ഓഫീസറെ ആണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പട്ടാണിക്കൂപ്പ് മാവേലിപുത്തന്‍പുരയില്‍ ജിന്സണ് ആണ് മരിച്ചത്. സുല്‍ത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ ജിന്സണ് ഒരു വര്‍ഷത്തോളമായി സസ്പെഷന്‍ഷനിലാണ്. ഇന്നലെയാണ് മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.
ആലപ്പുഴയിലും പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ പുളിങ്കുന്ന് സ്റ്റേഷനിലെ സിപിഒ സജീഷ് ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് കൈനടിയിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സംസ്ഥാനത്ത് ഒരാഴ്ചക്കിടെ മൂന്നു പൊലീസുകാരാണ് സംസ്ഥാനത്ത് ജീവനൊടുക്കിയത്.
‘പ്രവാസികള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡർമാർ’; ന്യൂയോര്‍ക്കിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് മോദി
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]