വിപണിയിലെ അപകട സാധ്യതകൾ മുന്നിൽ കണ്ടുകൊണ്ട് പല നിക്ഷേപകരും ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ മടിക്കും. അങ്ങനെയുള്ളവർ പലപ്പോഴും സ്ഥിരനിക്ഷേപത്തിലേക്ക് കടക്കും. മുതിർന്ന പൗരന്മാർക്ക് അനുയോജ്യമായ നിരവധി സ്കീമുകൾ ഇപ്പോൾ രാജ്യത്തെ ബാങ്കുകൾ നൽകുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ മുതിർന്ന പൗരന്മാർക്കായി ആരംഭിച്ച പദ്ധതിയാണ് വികെയർ സ്കീം, ഇനി ഒൻപത് ദിവസം മാത്രമാണ് ഈ പദ്ധതിയിൽ നിക്ഷേപിക്കാനുള്ള സമയം ഉള്ളു. സെപ്റ്റംബർ 30 ആണ് അവസാന തിയതി.
എസ്ബിഐ വികെയർ സ്കീം
മുതിർന്ന പൗരന്മാർക്ക് ഇതിൽ നിക്ഷേപിക്കുന്നതിലൂടെ നല്ല പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 5 വർഷം മുതൽ 10 വർഷം വരെ നിക്ഷേപിക്കാൻ അനുവാദമുണ്ട്. ഈ സ്കീമിന് കീഴിൽ 7.60 ശതമാനം പലിശയാണ് ബാങ്ക് നൽകുന്നത്.
വികെയർ സ്കീമിൽ, സ്ഥിര നിക്ഷേപത്തേക്കാൾ 0.80% അധിക പലിശ ലഭ്യമാണ്. എന്നാൽ മറുവശം പരിശോധിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ടത്, സ്ഥിര നിക്ഷേപത്തിന്റെ പലിശ പ്രതിമാസ അല്ലെങ്കിൽ ത്രൈമാസ ഇടവേളകളിൽ നൽകും. ഓൺലൈൻ സേവനവും ലഭ്യമാണ്, മറ്റൊരു പ്രധാന കാര്യം, എസ്ബിഐ ബാങ്ക് ഉപഭോക്താക്കൾക്ക് എസ്ബിഐയുടെ വി കെയർ സ്കീമിന്റെ സഹായത്തോടെ വായ്പ ലഭിക്കും. 60 വയസ്സിന് താഴെയുള്ളവർക്ക് എസ്ബിഐയുടെ വി കെയർ പദ്ധതിയിൽ നിക്ഷേപിക്കാനാകില്ല. 60 വയസ്സിന് മുകളിലുള്ള പൗരന്മാർ മാത്രം ഈ പദ്ധതിയിൽ നിക്ഷേപിക്കണം. 400 ദിവസത്തെ കാലാവധിയുള്ള സ്കീമിൽ അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഡിസംബർ 31 ആണ്.
കോവിഡ് പാൻഡെമിക് സമയത്താണ് മുതിർന്ന പൗരൻമാർക്കായി ഈ സ്പെഷ്യൽ സ്കീം എസ്ബിഐ അവതരിപ്പിച്ചത്. നിക്ഷേപിക്കുന്ന പണം ഇരട്ടിയാക്കാൻ കഴിയുന്ന സ്കീം ആണിത്. മുതിർന്ന പൗരന്മാർക്ക് മികച്ച വരുമാനം ഉറപ്പുവരുത്തുന്നതിനും, മത്സരാധിഷ്ഠിതമായ പലിശ നിരക്കിൽ ഉയർന്ന റിട്ടേൺ വാഗ്ദാനം ചെയ്യുന്നതിനുമായാണ് എസ്ബിഐ വീകെയർ ഫിക്സഡ് ഡിപ്പോസിറ്റ് സ്കീം അവതരിപ്പിച്ചത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]