തൃശൂര്‍: തൃശൂര്‍ തളിക്കുളം സ്നേഹതീരം ബീച്ചിന് വടക്ക് അറപ്പക്ക് സമീപം കടലിൽ കുളിക്കുന്നതിനിടയിൽ തിരയിൽ അകപ്പെട്ട രണ്ടു പേരിൽ ഒരാൾ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. തമിഴ്നാട് സ്വദേശി അഭിഷേക് (23) ആണ് മരിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞ് നാല് മണിയോടെയാണ് സംഭവം. രണ്ട് കാറുകളിലായി ഒമ്പത് പേരാണ് കടപ്പുറത്തെത്തിയത്. ഇതിൽ ആറ് പേരാണ് കടലിലിറങ്ങിയത്. ഇതിനിടെ രണ്ട് പേർ തിരയിൽപ്പെടുകയായിരുന്നു.
നാട്ടുകാർ ചേർന്ന് കടലിലകപ്പെട്ട ഹസ്സൻ ആഷിഖിനെ ( 20 ) ഉടൻ തന്നെ രക്ഷപ്പെടുത്തി. അര മണിക്കൂറോളം തിരച്ചിൽ നടത്തിയ ശേഷം അഭിഷേകിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോയമ്പത്തൂർ മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് വിദ്യാർത്ഥിയാണ് അഭിഷേക്. സംഭവമറിഞ്ഞ് വാടാനപ്പള്ളി പൊലീസ് സ്ഥലത്തെത്തിയിരുന്നു.
ഷിരൂർ തെരച്ചിലിൽ അടിമുടി ആശയക്കുഴപ്പം; തെരച്ചിൽ നിർത്തി ഈശ്വർ മൽപെ നാട്ടിലേക്ക് മടങ്ങി, നാളെ നാവികസേന എത്തും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]