പ്രായം കൂടുന്നതനുസരിച്ച് തലമുടി നരക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ചിലര്‍ക്ക് വളരെ ചെറുപ്രായത്തിൽ തന്നെ തലമുടി നരയ്ക്കാറുണ്ട്. പല കാരണങ്ങള്‍ കൊണ്ടും അകാലനര ഉണ്ടാകാം. വിറ്റാമിനുകളുടെ കുറവ് കൊണ്ടും തലമുടിയുടെ കരുത്ത് കുറയാനും ഇത്തരത്തിലുള്ള അകാലനര പോലെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.
അകാലനരയെ അകറ്റാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം.
റിഫൈൻഡ് ഷുഗര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ അകാലനരയ്ക്കുള്ള സാധ്യതയെ കൂട്ടും.
ഉപ്പിന്റെ അമിത ഉപയോഗവും തലമുടിയുടെ ആരോഗ്യത്തിന് നന്നല്ല.
ഫ്രൈഡ് ഫുഡ്സും ഒഴിവാക്കുന്നതാണ് തലമുടിയുടെയും ശരീരത്തിന്റെയും ആരോഗ്യത്തിന് നല്ലത്.
കോഫിയുടെ അമിത ഉപയോഗം നിര്‍ജലീകരണത്തിനും അകാലനരയ്ക്കും കാരണമാകും.
സംസ്കരിച്ച ഭക്ഷണങ്ങളും അകാലനരയ്ക്ക് കാരണമാകാം. അതിനാല്‍ ഇവയും ഒഴിവാക്കുക.
അമിത മദ്യപാനം തലമുടിക്കും ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും നന്നല്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]