വീണ്ടും പ്രദര്‍ശനത്തിന് എത്തി വൻ കളക്ഷൻ നേടിയിരിക്കുകയാണ് തുമ്പാട്. പുത്തൻ റിലീസുകള്‍ എത്തിയപ്പോഴും തുമ്പാടിന്റെ കളക്ഷനില്‍ ഇടിവുണ്ടാകുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ആദ്യം പ്രദര്‍ശനത്തിന് എത്തിയപ്പോള്‍ 15 കോടിയാണ് ആകെ നേടിയത്. ചിത്രം രണ്ടാമത് എത്തിയപ്പോള്‍ 18.98 കോടി രൂപ ആഗോളതലത്തില്‍ ആകെ ഒമ്പത് ദിവസത്തിനുള്ളില്‍ നേടിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
തുമ്പാഡ് 2018നാണ് റിലീസ് ചെയ്തത്. തുമ്പാഡിന്റെ ബജറ്റ് കേവലം അഞ്ച് കോടി രൂപ മാത്രമായിരുന്നു. എന്നാല്‍ വൻ പ്രേക്ഷക പ്രീതി ചിത്രത്തിന് നേടാനായി. രാഹി അനില്‍ ബാര്‍വെയുടെ സംവിധാനത്തിലുള്ള ചിത്രം മഹാരാഷ്ട്രയിലെ തുമ്പാഡെന്ന ഗ്രാമത്തിലാണ് ചിത്രീകരിച്ചത്. വിഷ്വല്‍ എഫക്റ്റ്സിനെ അധികമായി ആശ്രയിച്ചിട്ടുമില്ല. മഴയടക്കം തുമ്പാഡില്‍ യഥാര്‍ഥമായാണ് ചിത്രീകരിച്ചത്. അതിനായി നാല് മണ്‍സൂണ്‍ കാലങ്ങളിലാണ് ചിത്രം ചിത്രീകരിച്ചത്.
സോഹും ഷാ, ഹര്‍ഷ് കെ തുടങ്ങിയവര്‍ക്ക് പുറമേ, ജ്യോതി മാല്‍ഷേ, രുദ്ര സോണി, മാധവ് ഹരി, പിയൂഷ് കൗശിക, അനിതാ, ദീപക് ദാംലെ, കാമറൂണ്‍ ആൻഡേഴ്സണ്, റോജിനി ചക്രബര്‍ത്തി, മുഹമ്മദ് സമദ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തി.സോഹും ഷായായിരുന്നു പ്രധാന നിര്‍മാതാവ്. ഛായാഗ്രാഹണം നിര്‍വഹിച്ചത് പങ്കജ് കുമാറാണ്. സംഗീതം അജയ്- അതുല്‍ ആണ്.
രാഹി അനില്‍ ബാര്‍വെയ്‍ക്കൊപ്പം ചിത്രത്തിന്റെ തിരക്കഥയില്‍ മിതേഷ് ഷാ, ആനന്ദ് ഗാന്ധി തുടങ്ങിയവര്‍ക്ക് പുറമേ മിതേഷ് ഷായും പങ്കാളിയായി. ഇന്ത്യയില്‍ നൂറ്റാണ്ടുകളായി പ്രചരിച്ച മിത്താണ് ചിത്രത്തിന്റെ അടിസ്ഥാനം. തുമ്പാഡ് ഒരു നിധി വേട്ടയുടെ കഥയാണ് അവതരിപ്പിക്കുന്നത്. മനുഷ്യന്റെ ആര്‍ത്തി അവനെ നശിപ്പിക്കുന്നതെങ്ങനെയെന്നും ചിത്രം പകര്‍ത്തുന്നു. തുമ്പാട് രണ്ടും പ്രഖ്യാപിച്ചിരിക്കുന്നു എന്നത് ചിത്രത്തിന്റെ ആരാധകരെ ആകാംക്ഷയിലേറ്റുന്നു.
Read More: കളക്ഷൻ ഞെട്ടിച്ചു, കിഷ്കിന്ധാ കാണ്ഡം ഒടിടിക്ക് കടുത്ത മത്സരം, റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കി വമ്പൻ കമ്പനി<
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]