
ദില്ലി : ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കൂടുതൽ വിവരങ്ങൾ തേടാൻ ദേശീയ വനിതാ കമ്മീഷൻ കേരളത്തിലെത്തും. ഒക്ടോബർ ആദ്യ വാരം കേരളത്തിലെത്താനാണ് നിലവിലെ തീരുമാനം. കേരളത്തിലെത്തി അതിജീവിതകളുടെ മൊഴിയെടുത്ത ശേഷം തുടർനടപടികൾ ആലോചിക്കുമെന്ന് കമ്മീഷൻ അംഗങ്ങൾ അറിയിച്ചു. വിഷയം പഠിക്കാൻ വനിതാ കമ്മീഷൻ പ്രത്യേക കമ്മിറ്റിയും രൂപീകരിക്കും.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ്ണരൂപം നേരത്തെ കമ്മീഷൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ റിപ്പോർട്ട് സർക്കാർ കൈമാറിയിട്ടില്ല. കേരളത്തിലെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദേശീയതലത്തിൽ സിനിമ മേഖലയിൽ എങ്ങനെ ഇടപെടാം എന്ന ആലോചനയും കമ്മീഷൻ നടത്തും.
പൂട്ടുതകർത്തു, വിദ്യാർത്ഥികളിൽ നിന്ന് പിടികൂടിയ ഫോണുകളും ലാപ് ടോപുകളുമെടുത്ത് ഗൾഫ് ബസാറിൽ, ഒരാള് പിടിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]