പാമ്പുകളോട് ഭയം വേണ്ട ജാഗ്രത മതി എന്നാണ് വനംവകുപ്പുകള്‍ നല്കുന്ന സന്ദേശം. എന്നാല്‍ അവ ഏത് നിമിഷം തിരിഞ്ഞ് കടിക്കുമെന്ന് പറയുക അസാധ്യം. അതുകൊണ്ട് തന്നെ ആളുകളില്‍ പലര്‍ക്കും ഇപ്പോഴും പാമ്പുകളെ വലിയ ഭയമാണ്. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയില്‍ ഒരു യുവാവ്, ആയുസിന്റെ ബലം കൊണ്ട് മാത്രം പാമ്പിന്റെ കടിയില്‍ നിന്നും രക്ഷപ്പെട്ടുന്നത് കാണിച്ചു. വിഷ്വല്‍ ഫീസ്റ്റ് എന്ന എക്സ് ഹാന്റിലില്‍ നിന്നും ‘ പാമ്പ് മുഖത്ത് കടിക്കുന്നതിന് മുമ്പ് ഒരാള്‍ പാമ്പിനെ പിടികൂടുന്നു’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.
വീഡിയോ വളരെ പെട്ടെന്ന് തന്നെ ആളുകളുടെ ശ്രദ്ധ ആകര്‍ഷിച്ചു. പിന്നാലെ നിരവധി പേര് വീഡിയോ പങ്കുവച്ചു. ഒരു ആഫ്രിക്കന്‍ വംശജന് തന്റെ മുന്നിലുള്ള കൂറ്റന്‍ പാമ്പിനെ പിടികൂടുന്ന ദൃശ്യമായിരുന്നു അത്. വീഡിയോയിലുള്ള പാമ്പ് യുവാവിനെ നിരന്തരം ആക്രമിക്കാനായി ആഞ്ഞു. പലപ്പോഴും അത് വായ് തുറന്ന പിടിച്ച് വരുന്നത് കണ്ടാല്‍ തന്നെ ഭയം ജനിക്കും. പാമ്പാണെങ്കില്‍ യുവാവിനെക്കാള്‍ രണ്ട് ഇരട്ടി വലിപ്പമുണ്ട്. ഇരുവരും തമ്മിലുള്ള പോരാട്ടം ഏതാനും നിമിഷങ്ങള്‍ നീണ്ടുനില്‍ക്കുന്നതായിരുന്നു. ഓരോ തവണ പാമ്പ് കടിക്കാനായി ആയുമ്പോഴും യുവാവ് അത്ഭുതകരമായി രക്ഷപ്പെടുന്നു.
‘ഇതാണ് ഡിജിറ്റല്‍ ഇന്ത്യ’; സ്മാര്‍ട്ട് വാച്ചില്‍ ക്യൂആര്‍ കോഡ് കാണിക്കുന്ന ഓട്ടോഡ്രൈവറുടെ ചിത്രം വൈറല്‍
Man grabs snake mid- lunge before it strikes his face pic.twitter.com/Id5SAmGJ0Z
— Visual feast (@visualfeastwang) September 21, 2024
ലോകത്തിലെ ഏറ്റവും വലിയ നദിയും വരളുന്നുവോ? ആമസോണിന് സംഭവിക്കുന്നതെന്ത്?
യുവാവിന് നിരവധി തവണ കടിയേല്‍ക്കാനുള്ള സാധ്യതകളുണ്ടായിരുന്നിട്ടും പാമ്പിന് അത് കഴിഞ്ഞില്ല, ഒടുവില്‍ പാമ്പിന്റെ കഴുത്തില്‍ യുവാവ് പിടിമുറുക്കുന്നതോടെ വീഡിയോ അവസാനിക്കുന്നു. വീഡിയോയില്‍ യുവാവിന്റെ സമീപത്തായി ഒരു ഫയര്‍ എഞ്ചിന് കിടക്കുന്നതും പാമ്പ് പലതവണ യുവാവിന്റെ മുഖത്തിന് നേരെ ചാടുന്നതും വീഡിയോയില്‍ കാണാം. ഇന്ത്യയില്‍ നിന്നുള്ള പാമ്പ് പിടിക്കല്‍ വീഡിയോകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ഇത്. അവിടെ പാമ്പും യുവാവും തമ്മില്‍ ഒരു പോരാട്ടം തന്നെ നമ്മുക്ക് കാണാം. എന്നാല്‍ ഇന്ത്യയില്‍ പാമ്പുകളെ ഉപദ്രവിക്കാതെ അവ പോലും അറിയാതെ അവയെ നീളുമുള്ള തുണി സഞ്ചിയിലാക്കി കാട്ടില്‍ കൊണ്ട് പോയി വിടുകയാണ് പതിവ്.
ഭൂകമ്പത്തിനിടെ തന്റെ പൂച്ചകളെ സംരക്ഷിക്കാനോടുന്ന കുട്ടി; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]