കൊച്ചി: തൃശൂർ പൂരം കലക്കിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വിഡി സതീശൻ. ഈ മാസം 28ന് തേക്കിൻകാട് മൈതാനത്തിൽ വലിയ പ്രതിഷേധം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പൂരം അലങ്കോലമാക്കിയതിനെതിരെ എല്ലാ ബ്ലോക്ക് ആസ്ഥാനങ്ങളിലും 24ന് കോൺഗ്രസ് പ്രതിഷേധം നടത്തുമെന്നും യുഡിഎഫ് യോഗം ചേർന്ന് സമരപരിപാടികൾ നടപ്പിലാക്കുമെന്നും വിഡി സതീശൻ പറഞ്ഞു.
‘എഡിജിപി എം ആർ അജിത് കുമാർ സമർപ്പിച്ച റിപ്പോർട്ടിൽ അസ്വഭാവികതയുണ്ട്. ആരോപണ വിധേയനായ ആളാണ് റിപ്പോർട്ട് നൽകിയത്. മുൻപ് സർക്കാർ പറഞ്ഞത് കമ്മിഷണറാണ് പൂരത്തിൽ കുഴപ്പമുണ്ടാക്കിയതെന്നാണ്. കമ്മിഷണറെ മാറ്റി. എഡിജിപി തൃശൂർ പൂരം നടക്കുന്ന സമയം അവിടെ ഉണ്ടായിരുന്നു. കമ്മിഷണർ കുഴപ്പമുണ്ടാക്കിയാൽ അതിന് മുകളിലുള്ള ഉദ്യോഗസ്ഥൻ നോക്കിയിരിക്കുമോ?
അതിന് മുകളിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ നോക്കിയിരിക്കുമോ? രാവിലെ 11 മുതൽ പിറ്റേന്ന് ഏഴ് വരെ പൂരപ്പറമ്പിൽ കുഴപ്പം നടന്നു. മുഖ്യമന്ത്രി അറിഞ്ഞിട്ട് എന്തുകൊണ്ട് നടപടിയെടുത്തില്ല. ഒറ്റ ഫോൺ വിളിക്ക് കമ്മിഷണർ അനുസരിക്കില്ലേ? അല്ലെങ്കിൽ എഡിജിപി അവിടെ ചെന്ന് കമ്മിഷണറെ നിയന്ത്രിക്കില്ലേ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അനൗദ്യോഗികമായിട്ടാണെങ്കിൽ എഡിജിപി എന്തിനാണ് തൃശൂരിൽ പോയത്? അനൗദ്യോഗിക സന്ദർശനമാണെങ്കിലും വിഷയത്തിൽ ഇടപെടാം. പൂരം കലക്കാനുള്ള മാസ്റ്റർ പ്ലാനാണ് തൃശൂരിൽ നടന്നത്. എന്നിട്ട് പൂരം കലക്കിയ ആൾ വിവാദം അന്വേഷിക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ തരാനുള്ള റിപ്പോർട്ട് എഡിജിപി അഞ്ച് മാസം താമസിപ്പിച്ചിട്ടും മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടില്ല. വിവാദമായപ്പോഴാണ് തട്ടിക്കൂട്ടിയാണ് റിപ്പോർട്ട് കൊടുത്തത്. ആരോപണ വിധേയൻ ഇന്നലെ തട്ടിക്കൂട്ടി കൊടുത്ത റിപ്പോർട്ടിന് സ്വാഭാവികതയില്ല. പൂരം കലക്കി, ബിജെപി വികാരം ഉണ്ടാക്കി അവരെ വിജയിപ്പിക്കാനാണ് സർക്കാർ ശ്രമിച്ചത്. ബിജെപി–സിപിഎം ബന്ധം തൃശൂരിലുണ്ടായി’- അദ്ദേഹം പ്രതികരിച്ചു.