റിയാദ്: സൗദി അറേബ്യയിലെ ഹഫർ അൽ ബത്തീനിൽ ഹൃദയാഘാതം മൂലം മരണപ്പെട്ട യൂനുസ് സിദ്ധിഖിന്റെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി. 25 വർഷമായി ഹഫർ അൽ ബത്തിൻ സൂഖിൽ ജോലി ചെയ്തു വരുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്ക് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുകയായിരുന്നു.
ഭാര്യ: സബീറ, മാതാവ്: ആമിനക്കുട്ടി. മക്കൾ: ആമീൻ അഹ്സൻ, റിയ ഭാത്തിമ, ഹിബ ഭാത്തിമ. സഹോദരങ്ങൾ: ശരീഫ്, സലീം, മുഹമ്മദ് ഹനീഫ, ജബ്ബാർ, ജലീൽ എന്നിവരാണ്. മൃതദേഹം ദമാമിൽ നിന്നും എമിറേറ്റ്സ് എയർലൈൻസിൽ കൊച്ചി എയർപോർട്ടിലേക്കും തുടർന്ന് ആംബുലൻസിൽ പാലക്കാട് സ്വദേശത്തേക്കും എത്തിക്കുവാനുമുള്ള നടപടി ക്രമങ്ങൾ ഒഐസിസി പ്രസിഡന്റ് വിബിൻ മറ്റത്തിന്റെ നേതൃത്വത്തിൽ സുഹൃത്തുക്കൾ അബ്ദുള്ള തണ്ടത്ത് തിരൂർ, സാജാൻ മൂവാറ്റുപുഴ എന്നിവർ പൂർത്തിയാക്കി.
Read Also – ബാഗേജിൽ ഈ വസ്തുക്കൾ കൊണ്ടുവരരുത്; നിരോധനം അറിയിച്ച് എയർലൈൻ, മുന്നറിയിപ്പ് പേജർ പൊട്ടിത്തെറിക്ക് പിന്നാലെ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]