
ചെന്നൈ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായുള്ള ഇന്ത്യ – ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലെ നാലാം ദിവസം ഇന്ത്യയ്ക്ക് വമ്പൻ വിജയം. ബംഗ്ലാദേശിനെ 280 റൺസിനാണ് ഇന്ത്യ തകർത്തത്. 515 വിജയലക്ഷ്യം. ഇന്ത്യയ്ക്ക് വേണ്ടി ആർ അശ്വിൻ ആറ് വിക്കറ്റ് വീഴ്ത്തി.
ഇന്ത്യ ഉയർത്തിയ 515 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ബംഗ്ലാദേശ് വെളിച്ചക്കുറവ് മൂലം മൂന്നാം ദിനമായ ഇന്നലെ നേരത്തേ കളി നിറുത്തുമ്പോൾ 158/4 എന്ന നിലയിലായിരുന്നു. ഇന്നലെ അശ്വിൻ മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു.
ഒന്നര വർഷത്തിനേ ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള തരിച്ചുവരവ് നൂറടിച്ച് ആഘോഷിച്ച റിഷഭ് പന്തിന്റെയും (109), ഫോമിലേക്ക് തിരിച്ചെത്തിയ ശുഭ്മാൻ ഗില്ലിന്റെയും (പുറത്താകാതെ 119) തകർപ്പൻ സെഞ്ച്വറികളുടെ മികവിൽ ഇന്ത്യ രണ്ടാം ഇന്നിംഗ്സ് 287/4 എന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]