ലണ്ടൻ : ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ചെൽസി 3-0ത്തിന് വെസ്റ്റ്ഹാമിനെ കീഴടക്കി. നികോളാസ് ജാക്സൺ ഇരട്ടഗോളുമായി തിളങ്ങിയപ്പോൾ കോൾപാൽമർ ഒരുതവണ ലക്ഷ്യം കണ്ടു.മറ്റൊരു മത്സരത്തിൽ ലിവർപൂൾ ഇതേ സ്കോറിന് ബേൺമൗത്തിനെ കീഴടക്കി വിജയവഴിയിൽ തിരിച്ചെത്തി. പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്താനും അവർക്കായി. ലൂയിസ് ഡിയാസ് രണ്ടും ഡാർവിൻ ന്യൂനസ് ഒരുഗോളും നേടി.