
പലരും ഇഷ്ടപ്പെടുന്ന നട്സുകളിലൊന്നാണ് ബദാം. അവയിൽ ആന്റിഓക്സിഡന്റുകൾ, പോളിഫെനോൾസ്, ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിനുകളും ധാതുക്കളായ പ്രോട്ടീൻ, സിങ്ക്, മഗ്നീഷ്യം, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവയും വിറ്റാമിനുകളും നാരുകളും അടങ്ങിയിട്ടുണ്ട്.
ബദാം കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണെന്നും എല്ലുകളെ ബലപ്പെടുത്തുമെന്നും വിദഗ്ധർ പറയുന്നു. ബദാം കഴിക്കുന്നതിലൂടെ മറ്റ് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ബദാം കുതിർത്ത് കഴിക്കുന്നത് ചർമ്മത്തിൽ കാണപ്പെടുന്ന ഫൈറ്റിക് ആസിഡിനെ ഇല്ലാതാക്കാൻ സഹായിക്കുന്ന എൻസൈമുകളെ സജീവമാക്കുന്നു.
ഇരുമ്പ്, സിങ്ക്, കാൽസ്യം തുടങ്ങിയ അവശ്യ പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനെ ഫൈറ്റിക് ആസിഡ് തടസ്സപ്പെടുത്തും. ബദാം കുതിർക്കുന്നതിലൂടെ ഫൈറ്റിക് ആസിഡിന്റെ അളവ് കുറയ്ക്കുന്നു. ഇത് ശരീരത്തിന് സുപ്രധാന പോഷകങ്ങൾ ആഗിരണം ചെയ്യുന്നത് എളുപ്പമാക്കുന്നു. ബദാം കുതിർത്ത് കഴിക്കുന്നത് ദഹനസംബന്ധമായ അസ്വസ്ഥതയുടെ സാധ്യത കുറയ്ക്കുന്നു.
കുതിർത്ത ബദാം പതിവായി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുകയും കുറഞ്ഞ കലോറി ലഘുഭക്ഷണമായി പ്രവർത്തിക്കുകയും അമിതവണ്ണം ഒഴിവാക്കുകയും ചെയ്യുന്നു.
തലച്ചോറിലെ പുതിയ കോശങ്ങളെ പ്രോത്സാഹിപ്പിക്കാൻ സഹായിക്കുന്ന എൽ -കാർനിറ്റൈനിന്റെ മികച്ച ഉറവിടമാണ് ബദാം. ബദാം ഒമേഗ -3, ഒമേഗ -6 ഫാറ്റി ആസിഡുകളുടെ സാന്നിദ്ധ്യം കൊണ്ട് സമ്പന്നവുമാണ്. ഇവ രണ്ടും ഫലപ്രദമായ തലച്ചോറിന്റെ വികാസത്തിന് സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
ബദാം എങ്ങനെയാണ് കുതിർക്കേണ്ടത്?
ആദ്യം ഒരു പിടി ബദാം എടുക്കുക. ശേഷം ഒരു ബൗളിലേക്ക് ബദാം ഇടുക. അതിലേക്ക് രണ്ട് ഗ്ലാസ് വെള്ളം ചേർക്കുക. ബദാം ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക. രാവിലെ വെള്ളം ഊറ്റി കളയുക. ശേഷം ഒരു ടവൽ ഉപയോഗിച്ച് ബദാം ഉണക്കുക. ശേഷം തൊലിയോടെയോ അല്ലെങ്കിൽ പുറംതൊലി കളഞ്ഞോ ബദാം കഴിക്കാവുന്നതാണ്.
Last Updated Sep 22, 2023, 10:26 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]