
കോഴിക്കോട്– ചിലര്‍ രാവിലെ എഴുന്നേറ്റാല്‍ വെറും വയറ്റില്‍ ചായ കുടിക്കുന്നത് കാണാം. എന്നാല്‍ വെറുംവയറ്റില്‍ ചായ കുടിക്കുന്നത് അത്ര നല്ല ശീലമല്ല. ദിവസത്തില്‍ ആദ്യം കുടിക്കുന്ന പാനീയം നിങ്ങളുടെ വായയില്‍ നിന്നുള്ള ബാക്ടീരിയകളെ ചെറുകുടലിലേക്ക് എത്തിക്കുകയും അതിനുശേഷം ശരീരത്തില്‍ നിന്ന് പുറന്തള്ളാന്‍ സഹായിക്കുകയും ചെയ്യുന്നു. എന്നാല്‍ ചായയോ കാപ്പിയോ കുടിക്കുമ്പോള്‍ വായയില്‍ നിന്നുള്ള ബാക്ടീരിയകളെ കുടലിലേക്ക് എത്തിക്കുന്നത് മന്ദഗതിയില്‍ ആക്കുന്നു.ഇത് കുടലിന്റെ ആരോഗ്യം മോശമാക്കുകയും ദഹനത്തേയും മെറ്റാബോളിസത്തേയും പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. ഉയര്‍ന്ന തോതില്‍ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ ഒഴിഞ്ഞ വയറ്റില്‍ കുടിക്കുമ്പോള്‍ നെഞ്ചെരിച്ചല്‍, അസിഡിറ്റി, ഗ്യാസ്, അള്‍സര്‍ വേദന എന്നിവയ്ക്ക് കാരണമാകും. ചായയിലും കാപ്പിയിലും അസിഡിറ്റി അടങ്ങിയിട്ടുണ്ട്. ഇവ ആമാശയത്തിലെ ദഹനത്തിനു സഹായിക്കുന്ന ആസിഡുകളെ തടസപ്പെടുത്തുകയും വയര്‍ വീര്‍ക്കാന്‍ കാരണമാകുകയും ചെയ്യും. ഒഴിഞ്ഞ വയറ്റില്‍ ചായ കുടിക്കുന്നത് നിങ്ങളുടെ ശരീരത്തെ നിര്‍ജലീകരണത്തിലേക്ക് നയിക്കുന്നു. കാരണം ചായ ഡൈയൂററ്റിക് ആണ്, ഇത് ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ കാരണമാകുന്നു, ശരീരത്തിന് ആവശ്യമായ ദ്രാവകങ്ങള്‍ ലഭിക്കുന്നില്ലെങ്കില്‍ ഇത് കടുത്ത നിര്‍ജ്ജലീകരണത്തിലേക്ക് നയിച്ചേക്കാം.
വെറുംവയറ്റില്‍ ചായ കുടിക്കുന്നത് ശരീരവളര്‍ച്ചയെ ബാധിച്ചേക്കാം. ചായയില്‍ ടാന്നിന്‍ എന്ന സംയുക്തത്തിന്റെ അളവ് കൂടുതലാണ്. ശരീരത്തിലെ ഇരുമ്പ് അംശം കുറയുന്നതിനും പോഷകാഹാരക്കുറവിനും ടാന്നിന്‍ കാരണമാകും. ഇതുമൂലം ദഹനപ്രശ്നങ്ങളും ഉണ്ടാകും.അമിതമായ ചായ കുടി പൊണ്ണത്തടിയിലേക്ക് നയിക്കും. ചൂടുവെള്ളമാണ് വെറും വയറ്റില്‍ കുടിക്കാന്‍ അത്യുത്തമം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]