

മൂവി പ്ലാറ്റ്ഫോം കമ്പനിയില്‍ പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് 13 ലക്ഷം തട്ടി; വാട്സാപ്പിലൂടെയും ടെലിഗ്രാമിലൂടെയും ഉള്ള ഓണ്‍ലൈൻ തട്ടിപ്പില്‍ കാസർഗോടുള്ള നിരവധി പേര്‍ക്ക് ലക്ഷങ്ങള്‍ നഷ്ടം.
സ്വന്തം ലേഖകൻ
കാസർഗോട് : ഓണ്‍ലൈൻ തട്ടിപ്പുകാരെ കൊണ്ടു ജനം പൊറുതിമുട്ടിയിരിക്കുകയാണ്. ഓണ്‍ലൈൻ ട്രേഡിങ്ങ്, പാര്‍ട്ട് ടൈം ജോലി എന്നിവയുടെ മറവില്‍ പണം തട്ടിയെടുക്കുന്നുവെന്ന പരാതികൾ കാസര്‍കോട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി രണ്ട് ദിവസത്തിനിടെ നാലു കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ലക്ഷക്കണക്കിന് രൂപയാണ് പലരില്‍ നിന്നുമായി സംഘം തട്ടിയെടുത്തത്.
മൂവി പ്ലാറ്റ്ഫോം എന്ന കമ്പനിയില്‍ പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് കാസര്‍കോട് തളങ്കര സ്വദേശിക്ക് 13 ലക്ഷം രൂപ ഇത്തരത്തില്‍ നഷ്ടമായി. അതുപോലെ വാട്സാപ്പിലൂടെ നിക്ഷേപത്തില്‍ ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ച് ചട്ടഞ്ചാല്‍ തെക്കില്‍ സ്വദേശിക്ക് 1.30 ലക്ഷം രൂപയും നഷ്ടമായി. സമാനമായ രീതിയില്‍ തന്നെ ബോവിക്കാനം സ്വദേശിക്കും 1.22 ലക്ഷം രൂപ നഷ്ടമായി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാട്സാപ്പിലൂടെയും ടെലിഗ്രാമിലൂടെയും ഓണ്‍ലൈൻ ട്രേഡിങ്ങ് കാണിച്ചാണ് പണം തട്ടിയെടുത്തത്. ട്രേഡിങ്ങ് ലിങ്കില്‍ ക്ലിക്ക് ചെയ്തതിലൂടെ മാങ്ങാട് ബാര സ്വദേശിക്ക് 9,9999 രൂപയും നഷ്ടപ്പെട്ടു. തട്ടിപ്പുകാര്‍ നല്കിയ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആപ്പ് ഇൻസ്റ്റാള്‍ ചെയ്യുമ്പോഴാണ് തട്ടിപ്പിനിരയാകുന്നത്. പൊലീസ് നല്കുന്ന മുന്നറിയിപ്പുകള്‍ അവഗണിക്കുന്നതാണ് പലര്‍ക്കും പണം നഷ്ടമാകാനുള്ള പ്രധാന കാരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]