
ഇന്ന് നമ്മളൊരാൾക്ക് പിറന്നാളിനും റിട്ടയർമെന്റിനും ഒക്കെ സമ്മാനമായി പുസ്തകം കൊടുക്കുന്നത് വളരെ കുറവാണ് അല്ലേ? എന്നാൽ വർഷങ്ങൾക്ക് മുമ്പ് മിക്കവരും അത് ചെയ്തിരുന്നു. ഫോണും ഇന്റർനെറ്റും ഒന്നും ഇത്ര സജീവമല്ലാതിരുന്ന കാലത്ത് ഒരുപാട് ആളുകൾ വായനയെ വളരെ ഗൗരവത്തോടെ കാണുകയും ചെയ്തിരുന്നു. അങ്ങനെ ഒരു മകൾ 40 വർഷങ്ങൾക്ക് മുമ്പ് തന്റെ അച്ഛന് ഒരു പുസ്തകത്തിൽ അയച്ച സന്ദേശമാണ് വീണ്ടും അവരെ തേടി എത്തിയിരിക്കുന്നത്.
അപ്രതീക്ഷിതമായി, താൻ തന്റെ അച്ഛന് അയച്ച ആ സന്ദേശം 40 വർഷങ്ങൾക്ക് ശേഷം തന്നെത്തന്നെ തേടി വന്നതിൽ ഈസ്റ്റ് സസെക്സിലെ ആൽഫ്രിസ്റ്റണിൽ നിന്നുള്ള റോസ് ഫോർഡ് വളരെ അധികം സന്തോഷത്തിലാണ്. തന്റെ ഭർത്താവ് ആദമിന്റെ ജന്മദിനത്തിനുള്ള സമ്മാനം നൽകുന്നതിന് വേണ്ടിയാണ് അവർ ആൽഡസ് ഹക്സ്ലിയുടെ ‘ടെക്സ്റ്റ്സ് ആൻഡ് പ്രീടെക്സ്റ്റ്സ്’ എന്ന പുസ്തകത്തിന്റെ ഒരു കോപ്പി വാങ്ങിയത്.
കംബ്രിയയിലെ വൈറ്റ്ഹേവനിലുള്ള മൈക്കൽ മൂണിന്റെ ഉടമസ്ഥതയിലുള്ള ഒരു കടയിൽ നിന്നാണ് ഓർഡർ വരേണ്ടിയിരുന്നത്. എന്നാൽ, ആ പുസ്തകത്തിൽ ഒരിക്കലും സ്വപ്നത്തിൽ പോലും റോസ് ഫോർഡ് പ്രതീക്ഷിക്കാത്ത ഒരു സർപ്രൈസ് ഉണ്ടായിരുന്നു. 40 വർഷങ്ങൾക്ക് ശേഷം അവർ അച്ഛന് തന്റെ കൈപ്പടയിലെഴുതിയ സന്ദേശം.
1984 -ലാണ് റോസ് ആദ്യമായി ആ പുസ്തകം വാങ്ങിയത്. ജോലിയിൽ നിന്നും വിരമിക്കുന്ന അച്ഛനുള്ള സമ്മാനമായിട്ടാണ് അന്ന് അവർ ആ പുസ്തകം വാങ്ങിയത്. അത് അച്ഛന് നൽകുകയും ചെയ്തു. ഇപ്പോൾ റോസിന്റെ ഭർത്താവിന്റെ ജന്മദിനത്തിനും അതേ പുസ്തകം സമ്മാനമായി നൽകാം എന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെ ഓർഡർ ചെയ്തപ്പോഴാണ് അതേ പഴയ പ്രതി തന്നെ അവരെ തേടിയെത്തിയത്.
അങ്ങനെ രണ്ട് തവണ രണ്ട് പേർക്ക് സമ്മാനം നൽകാൻ വേണ്ടി ഞാൻ ഒരേ പുസ്തകം കാശ് നൽകി വാങ്ങി എന്ന് റോസ് പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]