
ഇംഫാല്‍: വീണ്ടും സംഘര്‍ഷത്തിൽ ആടിയുലഞ്ഞു മണിപ്പൂർ. ഇംഫാലിലെ രണ്ട് ജില്ലകളില്‍ കർഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വ്യാഴാഴ്ച്ച വൈകീട്ടാണ് കർഫ്യൂ ഏര്‍പ്പെടുത്തിയത്. പ്രതിഷേധക്കാര്‍ പോലീസ് സ്റ്റേഷന് ആക്രമിക്കാന്‍ ശ്രമിച്ചതിന് പിന്നാലെയാണിത്. പോലീസ് അറസ്റ്റ് ചെയ്ത അഞ്ച് യുവാക്കളെ മോചിപ്പിക്കണമെന്നാണ് അക്രമികളുടെ ആവശ്യം. ഇവര്‍ നേരത്തെ ആയുധങ്ങള്‍ കൈവശം വെച്ചതിനും, സൈനിക യൂണിഫോമിന് സമാനമായ വസ്ത്രങ്ങള്‍ ധരിച്ചതിനുമാണ് അറസ്റ്റ് ചെയ്ത്.അതേസമയം ആക്രമണത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു. അക്രമികളെ മണിപ്പൂര്‍ സുരക്ഷാ സേനയും, ആര്‍എഎഫ് സംഘവും ചേര്‍ന്നാണ് നേരിട്ടത്. പോലീസ് സ്റ്റേഷന് ആക്രമിക്കാനെത്തിയ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സുരക്ഷാ സേന കണ്ണീര് വാതകം പ്രയോഗിച്ചു.നൂറുകണക്കിന് പ്രതിഷേധക്കാരാണ് പ്ലക്കാര്‍ഡുകളുമേന്തി, മുദ്രാവാക്യം വിളിച്ച് പരംപഥ് പോലീസ് സ്റ്റേഷനിലേക്ക് ഇരച്ചെത്തിയത്.ആറ് പ്രാദേശിക ക്ലബുകളും, മെയ്റ പായ്ബികളും ചേര്‍ന്നാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്.